1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2022

സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. ഇതു സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്‌.

ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇനി ആര്‍ടിപിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി. അതേ സമയം രണ്ട് അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.

അതിനിടെ ഫെബ്രുവരി 28 വരെ കോവിഡ് നിയന്ത്രണങ്ങ്ഗൾ തുടരും. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് സർക്കാർ ഇന്നലെ പുറത്തിറക്കി. അതിർത്തികളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. നിലവിലുള്ള സർക്കുലർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ അതിർത്തികളിൽ പരിശോധന തുടരും. യാത്രക്കാർ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ച, കർണാടക സർക്കാർ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടുകളില്ലാതെ മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാരെ സംസ്ഥാനത്ത് അനുവദിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർ ഇനി കർണാടകയിൽ പ്രവേശിക്കുന്നതിന് നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കേണ്ടതില്ലെന്ന് കർണാടക ആരോഗ്യവകുപ്പ് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.