![](https://www.nrimalayalee.com/wp-content/uploads/2020/08/kuwait-weather-update-Temperature-Sunstroke.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാമ്പത്തിക നിക്ഷേപത്തിന് വഴി തെളിയുന്നു. കോവിഡ് മൂലം റിയല്‍ എസ്റ്റേറ്റ് മേഖലക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവച്ച സാഹചര്യത്തിലാണ് വിദേശികള്‍ക്ക് ഈ മേഖലയില്‍ ഓഹരി വാങ്ങുന്നതിന് അനുവദിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. ഏകദേശം 300 മില്യണ്‍ ദിനാറിന്റെ സാമ്പത്തിക നഷ്ടമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോവിഡ് പ്രതിസന്ധി മൂലം നേരിടുന്നതെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം നിക്ഷേപ സാധ്യത കാണിക്കിലെടുത്തു വിദേശികളുടെ കുടിയേറ്റ നിയമത്തിലും കാര്യമായ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ ആലോചിക്കുന്നുണ്ട്. ആഗോളതലത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല കൈവരിച്ചിട്ടുള്ള സാമ്പത്തിക മുന്നേറ്റം മുന്‍ നിര്‍ത്തി കൂടുതല്‍ വിദഗ്ദ്ധ പഠനം നടത്തി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാണ് നീക്കം.
അതേസമയം പബ്ലിക് റിയല്‍ എസ്റ്റേറ്റ് അതോറിറ്റി രൂപീകരിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രാദേശികവും അന്തര്‍ ദേശീയവുമായി നിക്ഷേപ സാധ്യത ലക്ഷ്യമാക്കിയാണ് പുതിയ നീക്കങ്ങളെന്നും ഉന്നത വക്താവ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല