![](https://www.nrimalayalee.com/wp-content/uploads/2021/11/UAE-Teacher-Recruitment.jpg)
സ്വന്തം ലേഖകൻ: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ദേശീയദിന അവധി കഴിഞ്ഞാൽ 1000 അധ്യാപകരെ തദ്ദേശീയമായി റിക്രൂട്ട് ചെയ്യും. മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി യാകൂബ് അറിയിച്ചതാണിത്. 11 വിഷയങ്ങളിലേക്കാണ് അധ്യാപക നിയമനം. റിക്രൂട്ട്മെൻറ് അറിയിപ്പ് ദേശീയ ദിന അവധി കഴിഞ്ഞാൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പൊതുവിൽ എല്ലാ വർഷവും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ലോക്കൽ റിക്രൂട്ട്മെൻറ് നടത്താറുണ്ട്. സ്വദേശികൾക്കാണ് മുൻഗണന. പിന്നീട് കുവൈത്തികളുടെ വിദേശികളിലുണ്ടായ മക്കൾക്കും ജി.സി.സി പൗരന്മാർക്കും അവസരം നൽകും. അതിനുശേഷമുള്ള ഒഴിവുകളിലേക്ക് മറ്റു രാജ്യക്കാരെയും പരിഗണിക്കും.
അതേസമയം വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് വിവിധ മേഖലകളിൽ വലിയ ഇടിവ് സൃഷ്ടിച്ചതായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റേറ്റിസ്റ്റിക്കസിന്റെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. കുവൈത്തില്‍ നിന്നും കൊഴിഞ്ഞു പോകുന്ന വിദേശികളില്‍ പ്രഥമ സ്ഥാനത്തു ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല