1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2022

സ്വന്തം ലേഖകൻ: യുക്രൈയ്‌ന് മേൽ റഷ്യയുടെ അധിനിവേശത്തെ കരുതലോടെയാണ് നിരീക്ഷിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യുക്രൈയ്‌നിലേക്ക് റഷ്യ സൈനിക നീക്കം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യൻ നയതന്ത്ര പ്രതിനിധി കളുമായും യുക്രൈയ്ൻ പ്രതിനിധികളുമായി ചർച്ചകൾ നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് അറിയിച്ചു.

റഷ്യ-യുക്രൈയ്ൻ വിഷയത്തിൽ ഇന്ത്യ ഒരു പക്ഷവും ചേർന്നിട്ടില്ല. ഒരിക്കലും യുദ്ധമോ അക്രമോ നടക്കരുതെന്ന വാദത്തിലാണ് ഇന്ത്യ ഉറച്ചുനിന്നത്. ഐക്യ രാഷ്‌ട്ര രക്ഷാ സമിതിയിൽ ഇന്നലെ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരന്മാർ അവർ ഏതു രാജ്യങ്ങളുടേതായാലും ദുരന്തമുഖത്തേക്ക് തള്ളിവിടാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

യുക്രൈയ്‌നിൽ നിന്ന് രണ്ടു വിമാനങ്ങളാണ് നിലവിൽ ഇന്ത്യയിലെത്തിയത്. 22,24,26 തിയതികളിലായിട്ടാണ് വിമാനം യുക്രൈയ്‌നിലെത്തി മടങ്ങാൻ തീരുമാനി ച്ചിരുന്നത്. മാറിയ സാഹചര്യത്തിൽ വിമാന താവളങ്ങൾ തുറന്നാൽ എത്രയും പെട്ടന്ന് നടപടികൾ പൂർത്തിയാക്കുമെന്നും പൗരന്മാരെ മടക്കികൊണ്ടുപോകാൻ സാഹചര്യമൊരുക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.