സ്വന്തം ലേഖകൻ: ബഹ്റൈനിലെ ആശുപത്രികളിൽ സ്വദേശി ജീവനക്കാരുടെ അനുപാതം 63 ശതമാനമാണെന്ന് ഇതുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി യോഗം വിലയിരുത്തി. ആരോഗ്യ കേന്ദ്രങ്ങളിൽ 88 ശതമാനമാണ് സ്വദേശി ജീവനക്കാരുടെ എണ്ണം. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. തങ്ങളുടെ 86 ജീവനക്കാരിൽ 85 പേരും സ്വദേശികളാണെന്ന് പ്രതിനിധികൾ അറിയിച്ചു.
തദ്ദേശീയ തൊഴിൽ ശക്തിയെ പരിഗണിക്കുന്നതിന് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സിൽ പ്രത്യേക സമിതിയുണ്ടാക്കണമെന്നും യോഗം നിർദേശിച്ചു. ഇൻഫർമേഷൻ മന്ത്രാലയം, തൊഴിൽ, സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം, സിവിൽ സർവിസ് ബ്യൂറോ എന്നിവയുടെ നിർദേശങ്ങൾ ചർച്ചക്കെടുത്തു.
അതിനിടെ ബഹ്റെെൻ പ്രഖ്യാപിച്ച ഗോൾഡൻ വിസ പദ്ധതിയ്ക്ക് വൻ വരവേൽപ്പ്. പുതിയ വിസ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വലിയ രീതിയിൽ വഴിയെരുക്കുമെന്നാണ് വിലയിരുത്തൽ. 10 വർഷം ആണ് ഗോൾഡൻ വിസയുടെ കാലാവധി. നിശ്ചിത ഇടവേളകളിൽ വിസ പുതുക്കേണ്ട ആവശ്യം ഇല്ല. 10 വർഷത്തേക്ക് രാജ്യത്ത് സുഖമായി ബിസിനസ് ചെയ്യാം. ഇത് നിരവധി സംരംഭകരെ രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല