1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2022

സ്വന്തം ലേഖകൻ: Guided to study offline in private schools in Bahrain സ്വകാര്യ സ്​കൂളുകളിൽ ഓഫ്​ലൈൻ പഠനത്തിന്​ മാർഗ നിർദേശമായി. രാജ്യം ഗ്രീൻ ലെവലായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം രംഗത്തു വന്നിട്ടുള്ളത്​. സ്​കൂളിൽ വരാൻ തൽപരരായ കുട്ടികൾക്ക്​ അഞ്ച്​ ദിവസവും ക്ലാസിൽ ​വരാം​.

താൽപര്യമുള്ള കുട്ടികൾക്ക്​ ഓൺലൈനിൽ പഠനം തുടരാനും സാധിക്കും. വിദ്യാർഥികൾക്ക്​ സ്​കൂൾ അധികൃതർ ഇടക്കിടെ റാപിഡ്​ ടെസ്റ്റ്​ നടത്തുകയും അതിൽ പോസിറ്റീവ്​ ആയാൽ പി.സി.ആർ ടെസ്റ്റ്​ നടത്തുകയും​ ചെയ്​ത്​ രോഗ നിർണയം നടത്തേണ്ടതാണ്​. പോസിറ്റീവ്​ ആ​ണെങ്കിൽ ക്വാറ​ൈന്‍റനിൽ കഴിയേണ്ടതാണ്​. റാപിഡ്​ ടെസ്റ്റ്​ റിസൽട്ട്​ സ്​കൂൾ അധികൃതർ രക്ഷിതാക്കൾക്ക്​ കൈമാറേണ്ടതുമാണ്​.

ലക്ഷണങ്ങൾ ക​ണ്ടതിന്‍റെ കാരണത്താൽ റാപിഡ്​ ടെസ്റ്റ്​ നടത്താൻ അനുമതി നൽകാത്ത രക്ഷിതാക്കളാണെങ്കിൽ കുട്ടിയെ​ രക്ഷിതാവിനോടൊപ്പം വീട്ടിലേക്ക്​ അയക്കേണ്ടതും റാപിഡ്​ ടെസ്റ്റിന്​ പ്രേരിപ്പിക്കേണ്ടതുമാണ്​. ടെസ്റ്റ്​ റിസൽട്ട്​ സ്​കൂളിൽ എത്തിക്കുകയും ചെയ്യണമെന്നും​ നിർദേശമുണ്ട്​. സമ്പർക്കത്തിലുള്ളവർക്ക്​ ക്വാറ​ൈന്‍റൻ ഇല്ലാത്തതിനാൽ വിദ്യാർഥികൾക്കും അത്​ ബാധകമായിരിക്കില്ല.

സ്​കൂളിലേക്ക്​ വരുന്ന സമയത്ത്​ വിദ്യാർഥികളെ തെർമൽ ചെക്കപ്പിന്​ വിധേയമാക്കുകയും ഏഴാം ക്ലാസ്​ മുതലുള്ള വിദ്യാർഥികൾ സദാ സമയവും മാസ്​ക്​ ധരിക്കേണ്ടതുമാണ്​. എന്നാൽ ബുദ്ധിപരമായ വൈകല്യമുള്ള വിദ്യാർഥികൾക്ക്​ ഇതിൽ ഇളവുണ്ടെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.