![](https://www.nrimalayalee.com/wp-content/uploads/2022/02/Ukraine-War-Evacuation-Malayalee-Students-.jpg)
സ്വന്തം ലേഖകൻ: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനമാണ് എത്തിയത്. മുംബൈയിൽ നിന്ന് ഇനിയും രണ്ട് വിമാനങ്ങൾ വരാനുണ്ടെന്നാണ് വിവരം.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായിട്ട് തങ്ങളെ നാട്ടിലെത്തിച്ചു. കുറേ വിദ്യാർത്ഥികൾ ഇനിയും റൊമാനിയൻ ബോർഡറിൽ കുടുങ്ങിക്കിടക്കുകയാണ്. യുക്രൈൻ ബോർഡറിൽ ഇപ്പോൾ വലിയ പ്രശ്നമാണ് പ്രശ്‌നമാണ് നടക്കുന്നത്. വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്ന്.
പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് വിദ്യാർത്ഥികൾ വരുന്നത്. ഞങ്ങൾ ആദ്യ സംഘത്തിലുള്ള ആളുകളായിരുന്നു. ബാക്കിയുള്ളവരെ കാര്യം ആലോചിച്ച് സന്തോഷിക്കാൻ പറ്റുന്നില്ല, എന്നാൽ ഇവിടെ തിരിച്ചെത്താൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്ന് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ പറഞ്ഞു.
ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി മുംബൈയിൽ എത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു കൊച്ചിയിൽ എത്തിച്ചത്.
എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനായി എല്ലാ മാർഗവും തേടും. എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഓപ്പറേഷൻ ഗംഗ’ യിലൂടെ 1000 പേരെ നാട്ടിലെത്തിക്കുന്നു. യുക്രൈയ്നിൽ കുടുങ്ങികിടക്കുന്ന നമ്മുടെ മക്കളെ എത്രയും പെട്ടെന്നു തിരികെ കൊണ്ടുവരും. ഇതിനായി സർക്കാർ രാവും പകലും പ്രവർത്തിക്കുകയാണ്. എത്ര പ്രതിസന്ധിയുണ്ടെങ്കിലും എല്ലാവരെയും ഇന്ത്യയിലെത്തിക്കും,“ പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല