![](https://www.nrimalayalee.com/wp-content/uploads/2019/10/Visa2.jpg)
സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ വിസ അനുവദിക്കുന്നതിന് നിലവിൽ ഈടാക്കുന്ന ഫീസ് സംബന്ധിച്ച് പുനഃപരിശോധന നടത്തിയതായി ഒമാൻ മന്ത്രി പ്രഫ. മഹദ് ബിന്‍ സൈദ് അലി ബഅ്വൈന്‍. ഇതുമായി ബന്ധപ്പെട്ട അവലോകന റിപ്പോർട്ട് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കവിഞ്ഞ വർഷത്തെ തൊഴിൽ നേട്ടങ്ങളും 2022ലെ പുതിയ പദ്ധതികളും യോഗം അവലോകനം ചെയ്തു. വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തൊഴിൽ നിയമം അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ രണ്ട് വർഷത്തെ നേട്ടങ്ങളും പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. രാജ്യത്ത് പുതിയ തൊഴിൽ നിയമം വരുന്നതോടെ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ എത്തും. സ്വദേശി പൗരന്മാർക്ക് ഈവർഷം 35,000 തൊഴിലവസരങ്ങള്‍ നൽകും. സ്വദേശികൾക്ക് തൊഴിൽ പരിശീലനങ്ങൾ നൽകി തുടങ്ങിയിട്ടുണ്ട്. പുതിയ നിയമനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം വെക്കുന്നത്. സ്വദേശികൾക്ക് ആവശ്യമായ പുതിയ പദ്ധതികൾ ഒരുക്കി തുടങ്ങിയിട്ടുണ്ട്.
2021ൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ 49,276 ആളുകൾക്കാണ് ജോലി നൽകിയത്. ഇതിൽ 42,609 പേർ തൊഴിൽ കരാർ പ്രകാരം നിയമിച്ചു. ഇതിൽ 6,667പേർക്കും ജോലി നൽകി. കഴിഞ്ഞ വർഷം രാജ്യത്തിന് പുറത്തു പോയവരുടെ എണ്ണം 58,720 ആണ്. സർക്കാർ മേഖലയയിൽ 19,097 തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 12,669 പേർക്ക് നേരിട്ടുള്ള നിയമനം ആണ് നൽകിയിട്ടുള്ളത്. 6,428പേർ പരിശീലനങ്ങൾ നൽകി യോഗ്യരാക്കിയിട്ടുണ്ട്.
2022ൽ കൂടുതൽ പദ്ധതികൾ രൂപീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2021ല്‍ 10,995 പേരാണ് തൊഴില്‍ സുരക്ഷ സംവിധാനത്തിന്റെ ഗുണം കെെപറ്റിയത്. ഒമാനിലെ വടക്കന്‍ ബാത്തിനയില്നിന്നുള്ളവരാണ് ഇതിൽ കൂടുതൽ എന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല