1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ കമ്പനികള്‍ ആരംഭിക്കുന്ന സംരംഭകര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കി ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയം. പുതിയ വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇതിനായി www.sw.gov.qa എന്ന വെബ്‌സൈറ്റിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഇതിനു പുറമെ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്‌സ്, ആഭ്യന്തര മന്ത്രാലയത്തിന്‍റെ യൂണിഫൈഡ് സെന്‍ററുകള്‍ എന്നിവ വഴിയും രജിസ്‌ട്രേഷന്‍ നടത്താന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗകര്യമുണ്ടായിരിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെബ് പോര്‍ട്ടലിലെ ഏക ജാലക സംവിധാനത്തിലൂടെ 200 റിയാല്‍ ഫീസ് അടച്ചാല്‍ എസ്റ്റാബ്ലിഷ്മെന്‍റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വാണിജ്യ ലൈസന്‍സ് ലഭിക്കും. മെട്രാഷ്-2 മൊബൈല്‍ ആപ്ലിക്കേഷനിലാവും ലൈസന്‍സ് ലഭ്യമാവുക.

രാജ്യത്തെ ബിസിനസ് സേവനം കൂടുതല്‍ ലളിതവും സുതാര്യവുമാക്കുക, വ്യവസായ സൗഹൃദാന്തരീക്ഷം കൂടുതല്‍ വിപുലമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ സിംഗിള്‍ വിന്‍ഡോ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ പൊതുജനങ്ങള്‍ക്കായുള്ള ബിസിനസ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് 12 ഇ- സേവനങ്ങളുടെ പാക്കേജ് നടപ്പിലാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.