1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. സ്‌കൂളുകള്‍ പുനഃരാരംഭിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും 16 വയസ്സിനും മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കുവൈത്തില്‍ ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാലാണ് പുതിയ തീരുമാനം.

ഈ തീരുമാനം റദ്ദാക്കാന്‍ ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടി വരുമെന്ന് അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ പിസിആര്‍ പരിശോധനകള്‍ ഉടന്‍ റദ്ദാക്കി തിരികെ സ്‌കൂളുകളിലേക്ക് മടങ്ങണമെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. അലി ഫഹദ് അല്‍ മുദാഫിനോട് എംപി ഡോ. ഹമജ് അല്‍ മതര്‍ ആവശ്യപ്പെട്ടു.

അതേസമയം, കോവിഡ് മഹാമാരി സമയത്ത് രാജ്യത്തെ ബിസിനസ് മേഖല കൂപ്പുകുത്തിയതിന് ശേഷം വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ആളുകള്‍ വന്‍തോതില്‍ ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റുകളിലേക്ക് വരാന്‍ തുടങ്ങി. കുവൈത്തിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലയുടെ പങ്കാളികളില്‍ ഒരാളായ മുഗള്‍ മഹല്‍, അശോക് കല്‍റ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദേശീയ ദിനങ്ങളോട് അനുബന്ധിച്ച്, പകര്‍ച്ചവ്യാധി നിയന്ത്രിച്ചതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നതിനുമുള്ള ശ്രമങ്ങള്‍ വിജയിച്ചതിന് അദ്ദേഹം കുവൈത്തിനെ അഭിനന്ദിച്ചു.

മഹാമാരിയ്ക്ക് മുമ്പുള്ള സമയത്തെ പോലെ ജനക്കൂട്ടം തിരികെയെത്തിയിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഡിന് ശേഷം കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം മൂലം ബുദ്ധിമുട്ടുകയാണെന്നും സാല്‍മിയ ഏരിയയിലെ റസ്റ്റോറന്റ് മാനേജര്‍മാരില്‍ ഒരാളായ അബ്ദുല്ല പറഞ്ഞു.

അതേസമയം, മഹാമാരിയ്ക്ക് ശേഷം കുവൈത്തിലേക്ക് ജീവനക്കാര്‍ക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ ക്ഷാമം മൂലം ഉടമകള്‍ ബുദ്ധിമുട്ടുകയാണ്. കുവൈത്തില്‍ അവധി ദിനങ്ങളില്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. പുറത്ത് പോയി ദിവസം മുഴുവന്‍ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാനും റസ്റ്റോറന്റുകളില്‍ നിന്ന് വ്യത്യസ്തമായ ഭക്ഷണം കഴിക്കാനും പലരും താത്പര്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.