1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2022

സ്വന്തം ലേഖകൻ: വീസ, റസിഡന്റ് പെർമിറ്റ് ചട്ട ലംഘനം പരിഹരിച്ച് നിയമ വിധേയമാകാൻ ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്ക് അനുവദിച്ച ഇളവ് കാലാവധി അവസാനിക്കാൻ ഇനി 28 ദിനങ്ങൾ മാത്രം. 2021 ഒക്‌ടോബർ 10ന് ആരംഭിച്ച ഇളവ് മാർച്ച് 31ന് അവസാനിക്കും. ലംഘകർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള യാത്രാ തടസ്സങ്ങളും മറ്റും ഉണ്ടെങ്കിൽ അവ പരിഹരിച്ച് സ്വദേശത്തേക്ക് മടങ്ങണമെങ്കിൽ സമയപരിധി അവസാനിക്കുന്ന ആഴ്ചയിലേക്ക് കാത്തിരിക്കാതെ നേരത്തെ തന്നെ സേർച് ആൻഡ് ഫോളോ അപ്പിനെ സമീപിക്കണം.

ഇളവ് കാലാവധിയിൽ അറസ്റ്റോ മറ്റ് നിയമ നടപടികളോ സ്വീകരിക്കില്ല. ഇളവ് ആനുകൂല്യത്തിനായി ധൈര്യമായി അധികൃതരെ സമീപിക്കാമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. റസിഡന്‍സി പെര്‍മിറ്റ് ഇല്ലാതെ കഴിയുന്നവര്‍, കാലാവധി കഴിഞ്ഞിട്ടും റസിഡന്‍സി പെര്‍മിറ്റ് പുതുക്കാത്തവര്‍, റസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് നിയമാനുസൃതമായ 90 ദിവസം കഴിഞ്ഞവര്‍, തൊഴില്‍ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍, സന്ദര്‍ശക വിസകളിലും കുടുംബ വിസകളിലും എത്തി താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ എന്നിവര്‍ക്ക് ഇളവ് ആനുകൂല്യം ലഭിക്കും.

നിയമലംഘനം നടത്തിയ പ്രവാസിക്കെതിരെ ഒളിച്ചോട്ടം നടത്തിയതായി തൊഴിലുടമ പരാതി നല്‍കി 30 ദിവസത്തില്‍ അധികമായെങ്കില്‍ അത്തരക്കാര്‍ക്കും മടങ്ങി പോകാനുള്ള അവസരം ലഭിക്കും. നിയമപരമായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചാണ് സ്വദേശത്തേക്ക് മടങ്ങുന്നതെങ്കില്‍ ഇവര്‍ക്ക് ഖത്തറിലേക്ക് മടങ്ങി വരാം. റസിഡന്‍സി പെര്‍മിറ്റ് റദ്ദായവര്‍ക്കും റദ്ദായ തീയതി മുതല്‍ 90 ദിവസത്തെ കാലാവധി കഴിഞ്ഞവര്‍ക്കും ആനുകൂല്യം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.