1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യാനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി വാണിജ്യമന്ത്രാലയം അറിയിച്ചു. ഇതിനായി ഓഫീസുകള്‍ കയറിയിറങ്ങാതെ സ്ഥാപന ഉടമകള്‍ക്ക് ഓണ്‍ലൈനായി തന്നെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള സൗകര്യമാണ് മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വ്യവസ്ഥ പ്രാബല്യത്തില്‍ വന്നതായും മന്ത്രാലയം അറിയിച്ചു.

നേരത്തെ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷമേ വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനിയുടെ കീഴിലുള്ള ബ്രാഞ്ചുകളുടെയും കൊമേഴ്സ്യല്‍ രജിസ്‌ട്രേഷന്‍ അഥവാ സിആര്‍ റദ്ദാക്കാന്‍ നേരത്തെ കടമ്പകള്‍ ഏറെയുണ്ടായിരുന്നു. വാറ്റ് അടക്കമുള്ള നികുതികളെല്ലാം അടച്ചു തീര്‍ക്കുക, കാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ മറ്റു ലൈസന്‍സുകള്‍ റദ്ദാക്കുക, സ്ഥാപനത്തിലുളള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കുക തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധകള്‍ക്കു ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സാധിച്ചിരുന്നുള്ളൂ.

ഇതിനായി നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും വേണം. ഇനി മുതല്‍ അത്തരമൊരു ഉദ്യോഗസ്ഥ അവലോകനത്തിന്റെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാന പ്രകാരം സിആര്‍ കാന്‍സല്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ സാധിക്കും. നിക്ഷേപകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍. രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്ത ശേഷം ഉടമകള്‍ക്ക് കടകള്‍ അടച്ചൂപൂട്ടാവുന്നതാണ്. ബാക്കി ചട്ടങ്ങള്‍ പിന്നീട് പൂര്‍ത്തിയാക്കിയാല്‍ മതിയാകും.

ഓണ്‍ലൈനായി കമേഴ്സ്യല്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://e.mc.gov.sa വഴി അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.