1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2022

സ്വന്തം ലേഖകൻ: ഖത്തര്‍- സൗദി ഇനി ട്രെയിനിലും സഞ്ചരിക്കാം. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈന്‍ നിര്‍മാണത്തിന് വൈകാതെ തുടക്കമാകും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ റെയില്‍വെ പദ്ധതിയുടെ ഭാഗമായാണ് ഖത്തറിനെയും മറ്റ് ജിസിസി രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഖത്തര്‍- സൗദി റെയില്‍വെ പദ്ധതി.

25,000 കോടി ഡോളര്‍ ചെലവാണ് റെയില്‍ പദ്ധതിയില്‍ പ്രതീക്ഷിക്കുന്നത്. 2,117 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിയില്‍ 6 ജിസിസി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ 6 രാജ്യങ്ങളാണ് ബന്ധിപ്പിക്കുന്നത്. ഈ രാജ്യങ്ങള്‍ തന്നെയാണ് നിര്‍മ്മാണ ചെലവ് പങ്കിടുന്നത്.

പരിധിയില്‍ വരുന്ന റെയില്‍ ശൃംഖലയും സ്റ്റേഷനുകളും ടെര്‍മിനലുകളും അതാത് ജിസിസി രാജ്യങ്ങളാണ് നിര്‍മ്മിക്കുക. 2023 നുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ജിസിസി രാജ്യങ്ങളില്‍ യുഎഇ, സൗദി അറേബ്യ രാജ്യങ്ങളാണ് ഏറ്റവും വലുത് ആയതിനാല്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരുന്നത് ഈ രാജ്യങ്ങളായിരിക്കും. ഖത്തര്‍ റെയില്‍ ആണ് ഖത്തറിന്റെ റെയില്‍വെ നിര്‍മിക്കുന്നത്.

ഖത്തര്‍- സൗദി രാജ്യങ്ങള്‍ക്കിടെ റെയില്‍വെ സൗകര്യം വരുന്നതോടെ വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ ഈ രാജ്യങ്ങള്‍ക്കും ഇടയിലെ യാത്ര, ചരക്ക് ഗതാഗതം എന്നിവ സാധ്യമാകും. കൂടാതെ, 6 ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രകളും ചരക്ക് ഗതാഗതവും കൂടുതല്‍ സജീവമാകും.

ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത റോഡ് ഗതാഗത ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പദ്ധതിയില്‍ ഇതുവരെ എഞ്ചിനീയറിങ് ഡിസൈന്‍ വര്‍ക്ക് പ്ലാന്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായതായി ഖത്തര്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.