ബ്രിട്ടനില്‍ അരങ്ങേറിയ സമ്മര്‍ കലാപത്തിനിടയില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തിയവരില്‍ എട്ടില്‍ ഒരാളും അനാരോഗ്യത്തിന് അലവന്‍സ് വാങ്ങുന്നവരാണെന്ന് റിപ്പോര്‍ട്ട്. കലാപത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായ 12 ശതമാനം പേരും അനാരോഗ്യ പെന്‍ഷനോ വിഗലാംഗ പെന്‍ഷനോ വാങ്ങുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഭൂരിഭാഗം കലാപകാരികളും പെന്‍ഷന്‍ സമ്പ്രദായത്തെ വഞ്ചിച്ചു ജീവിക്കുന്നവരാണെന്ന് ചുരുക്കം.
റെക്കോര്‍ഡുകളനുസരിച്ച് ഇവരെല്ലാം ജോലി ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ്. ഇത്തരത്തിലുള്ള 1350 പേര്‍ക്കെതിരെയാണ് കലാപത്തില്‍ പങ്കെടുത്തതിന് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 40 ശതമാനം പേരും അന്യായമായി സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നവരാണ്. ഇതില്‍ ചിലര്‍ തൊഴിലില്ലായ്മ വേതനവും പറ്റുന്നുണ്ട്.
ബ്രിട്ടനിലെ ഇന്ത്യക്കാരുടെ കട ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് രാജ്യവ്യാപകമായി പ്രക്ഷോഭം ഉണ്ടായത്. കലാപകാരികളില്‍ മൂന്നില്‍ ഒരാളെങ്കിലും ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തില്‍ പങ്കെടുക്കുന്ന പകുതി പേരും ഇരുപത് വയസ്സില്‍ താഴെയുള്ളവരാണെന്നും ബാക്കി 20നും പത്തിനും താഴെ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തില്‍ പങ്കെടുക്കുന്നവരുടേതായ പരാതി സര്‍ക്കാരിന് ലഭിച്ചതില്‍ രണ്ടരലക്ഷം പേരാണ് ഒപ്പിട്ടിരിക്കുന്നത്. കടകളില്‍ ആക്രമണം നടത്തി മോഷണം നടത്തിയവരില്‍ ഏറെ പേരും ഇരുപത് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് കോടതി റെക്കോര്‍ഡുകള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല