![](https://www.nrimalayalee.com/wp-content/uploads/2022/03/Qatar-Road-Accidents-Pedestrians.jpg)
സ്വന്തം ലേഖകൻ: ഖത്തറിലെ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ മൂന്നിലൊന്നും കാൽനട യാത്രക്കാരാണെന്ന് പഠനം. ഖത്തർ സെന്റർ ഫോർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് സേഫ്റ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്. വാഹനങ്ങളുടെ വേഗതയാണ് മിക്ക അപകടങ്ങളിലും മരണനിരക്ക് ഉയർത്തുന്നത്. 50 കിലോമീറ്റർ താഴെയുള്ള വാഹനം ഇടിക്കുമ്പോൾ മരണനിരക്ക് അഞ്ച് ശതമാനമാണ്.
എന്നാൽ 50 കിലോമീറ്റർ വേഗതയിൽ അത് 29 ശതമാനവും 70 കിലോമീറ്റർ ആണെങ്കിൽ മരണനിരക്ക് 76 ശതമാനവും ആയി ഉയരുന്നതായി ഖത്തർ സെന്റർ ഫോർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് സേഫ്റ്റിയുടെ പഠനത്തിൽ പറയുന്നു.
70 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള അപകടങ്ങളിൽ മരണനിരക്ക് 96 ശതമാനമാണ്. അപകടങ്ങൾ കുറയ്ക്കാൻ വാഹനം ഓടിക്കുന്നവരും കാൽനട യാത്രക്കാരും ഒരുപോലെ ശ്രദ്ധിക്കണം. പ്രത്യേകം നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ, നടപ്പാതയിലൂടെ മാത്രം നടക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല