സ്വന്തം ലേഖകൻ: റഷ്യൻ ആക്രമണത്തിൽ നിന്ന് യുക്രൈയ്നെ രക്ഷിക്കാൻ യുക്രൈയ്ൻ സൈനികർക്കൊപ്പം തമിഴ്നാട്ടിൽനിന്നുള്ള വിദ്യാർഥിയും. കോയമ്പത്തൂർ സ്വദേശിയായ സൈനികേഷ് രവിചന്ദ്രനാണ് (21) യുക്രൈയ്ൻ അർധസൈനിക വിഭാഗത്തിൽ ചേർന്നത്.
സൈന്യത്തിനൊപ്പമുള്ള സൈനികേഷന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2018ലാണ് സൈനികേഷ് യുക്രൈയ്നിലെത്തുന്നത്. ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിലായിരുന്നു പഠനം. 2022ൽ കോഴ്സ് പൂർത്തിയാക്കി. യുക്രൈയ്നെതിരായ റഷ്യൻ ആക്രമണം ആരംഭിച്ചതിനുശേഷം സൈനികേഷ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല.
തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ബന്ധുക്കൾ സൈനികേഷിനെ ബന്ധപ്പെട്ടത്. അപ്പോഴാണ് താൻ യുക്രൈയ്ൻ സൈന്യത്തിൽ ചേർന്ന വിവരം സൈനികേഷ് വീട്ടുകാരെ അറിയിച്ചത്. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചതയാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല