![](https://www.nrimalayalee.com/wp-content/uploads/2021/11/UAE-Teacher-Recruitment.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ 2022–2023 അധ്യയന വർഷത്തിൽ 11 വിഭാഗങ്ങളിലായി ആയിരത്തിലേറെ അധ്യാപകരെ ആവശ്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇംഗ്ലിഷ്, ഫ്രഞ്ച്, കണക്ക്, സയൻസ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ജിയോളജി, ഫിലോസഫി എന്നീ വിഷയങ്ങളിൽ ബിരുദവും 2 വർഷത്തെ അധ്യാപന പരിചയവും ഉള്ളവരായിരിക്കണം.
ഡിസൈനിങ്, മ്യൂസിക് വിഭാഗങ്ങളിൽ 3 വർഷത്തെ പരിചയം നിർബന്ധം. നിലവിൽ കുവൈത്തിൽ ഉള്ളവർക്കാണ് മുൻഗണന. ‘വെരി ഗുഡ്’ ഗ്രേഡുള്ള ഡോക്ടറേറ്റുള്ളവർക്കും എക്സലന്റ് ഗ്രേഡുള്ള ബിരുദാനന്തര ബിരുദമുള്ളവർക്കും കുവൈത്ത് യൂണിവേഴ്സിറ്റിയിലും കോളജ് ഓഫ് ബേസിക് ഏജ്യുക്കേഷനിലും പഠനം പൂർത്തിയാക്കിയവർക്കും തൊഴിൽ പരിചയത്തിൽ ഇളവുണ്ട്.
സ്വദേശി വനിതകളുടെ മക്കൾ, ഗൾഫ് പൗരന്മാർ, വിദേശികൾ എന്നിങ്ങനെയായിരിക്കും റിക്രൂട്ട്മെന്റ് മുൻഗണനാ ക്രമം. സന്ദർശക വീസയിലുള്ളവരുടെയും അപൂർണമായ അപേക്ഷകളും പരിഗണിക്കില്ല. അഭിമുഖ പരീക്ഷയിൽ പാസാകുന്നവർക്ക് ജോലി ലഭിക്കും. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല