1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2022

സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾ ഇന്നലെ സുമി വിട്ടു. ഹോസ്റ്റലിലെ ഭൂഗർഭ അറകളിൽ ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളുമില്ലാതെ വലഞ്ഞ 694 വിദ്യാർഥികൾ ഏതു നിമിഷവും പുറപ്പെടാനുള്ള അറിയിപ്പ് കാത്ത് കഴിച്ചുകൂട്ടുകയായിരുന്നു ഇതുവരെ.

യുക്രൈയ്നുമായും റഷ്യയുമായും നല്ല ബന്ധം പുലർത്തിക്കൊണ്ടാണു കേന്ദ്ര സർക്കാരിന്റെ യുക്രൈയ്ൻ ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപ്പറേഷൻ ഗംഗ’ വിജയം കണ്ടത്. വെടിനിർത്തി വിദേശികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം യുക്രൈയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും ചർച്ച നടത്തിയിരുന്നു.

നയതന്ത്രത്തിലൂടെ പ്രശ്നപരിഹാരമെന്ന നയം മുൻനിർത്തിയാണ് യുക്രൈയ്ൻ പ്രശ്നത്തിൽ യുഎന്നിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്. സുമിയിലുള്ള വിദേശികളായ വിദ്യാർഥികളിൽ ചൈനക്കാരുമുണ്ട്. വെടിനിർത്തി ആളുകളെ ഒഴിപ്പിക്കാൻ റഷ്യ തിങ്കളാഴ്ച സമയം നൽകിയിരുന്നു. പക്ഷേ, അവർ അനുവദിച്ച സുരക്ഷിതപാതകളെല്ലാം റഷ്യയിലേക്കും ബെലാറൂസിലേക്കും ആയിരുന്നു.

തുടർന്ന് യുക്രൈയ്ൻ ആ നിർദേശം തള്ളി. അതിനു ശേഷം സെലെൻസ്കിയുമായും പുട്ടിനുമായും മോദി വീണ്ടും സംസാരിച്ചു. കീവിൽനിന്ന് 350 കിലോമീറ്റർ കിഴക്കുമാറി റഷ്യൻ അതിർത്തിയോടു ചേർന്ന നഗരമാണ് സുമി. ഇവിടെനിന്ന് റഷ്യൻ അതിർത്തിയിലേക്ക് 50 കിലോമീറ്ററേയുള്ളൂ. കൊടുംതണുപ്പും ആഹാരക്ഷാമവും രൂക്ഷമായപ്പോൾ എംബസിയുടെ സഹായത്തിനു കാത്തുനിൽക്കാതെ, സ്വന്തം നിലയിൽ പോകുന്നതിനെക്കുറിച്ച് വിദ്യാർഥികൾ ആലോചിച്ചിരുന്നു. പക്ഷേ അതിന് ഒരുമ്പെടരുതെന്ന് ഇന്ത്യൻ അധികൃതർ കർശന നിർദേശം നൽകി.

650ലേറെ ഇന്ത്യൻ പൗരന്മാരുടെ ജീവൻ അപകടത്തിലാണ് എന്ന് വ്യക്തമായപ്പോൾ എന്ന് വ്യക്തമായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് നടത്തിയ രക്ഷാപ്രവർത്തനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനേയും യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയേയും പ്രധാനമന്ത്രി നേരിട്ട് വിളിച്ചു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷവ ഉറപ്പാക്കണമെന്നും അവരെ നാട്ടിലെത്തിക്കുന്നത് വരേയുള്ള സുരക്ഷ ഒരുക്കണമെന്നും മോദി ഇരുവരോടും ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ 650 ലേറെ വരുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരായി യുദ്ധമുഖത്ത് നിന്ന് പുറത്തു കടന്നത്.

ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടക്കുന്ന യുക്രൈൻ നഗരമായ സുമിയിൽ ഒരു കൂട്ടം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ശക്തമായ ആക്രമണവും പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഏറ്റവും ദുഷ്കരമായിരുന്ന ഒരു മേഖലയായിരുന്നു സുമി. വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോകളും സന്ദേശങ്ങളും പുറത്തു വന്നതോടെയാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.

തങ്ങളുടെ ഭക്ഷണവും വെള്ളവും തീർന്നു കൊണ്ടിരിക്കുകയാണെന്നും ഏത് നിമിഷവും കൊല്ലപ്പെടാം എന്നുമുള്ള വിദ്യാർഥികളുടെ സന്ദേശം സോഷ്യൽ മീഡിയയും ഏറ്റെടുത്തതോടെയാണ് കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകുന്നത്.

“എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് പടിഞ്ഞാറന്‍ യുക്രൈനിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്,“ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

2022 മാർച്ച് 3 വരേയുള്ള കണക്കുകൾ പ്രകാരം 18,000ലേറെ ഇന്ത്യക്കാർ യുക്രൈനിൽ നിന്ന് സുരക്ഷിതരായി നാട്ടിലെത്തി എന്നാണ് വിവരം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 6,400 ഇന്ത്യൻ പൗരന്മാരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിക്കാൻ സാധിച്ചു, അടുത്ത 48 മണിക്കൂറിനുള്ളിൽ 7,400 പേരെ കൂടി നാട്ടിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.