സ്വന്തം ലേഖകൻ: 2 വർഷത്തിനു ശേഷം ഈ മാസം 27ന് വ്യോമഗതാഗത നിയന്ത്രണങ്ങൾ പൂർണമായും നീങ്ങുന്നതോടെ എല്ലാ വിമാനക്കമ്പനികളും പുതുക്കിയ സമയക്രമം ഉടൻ പ്രഖ്യാപിക്കും.
ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരികെയും സാധാരണ നിലയിൽ സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് എയർലൈനുകളായ ഗോ ഫസ്റ്റ്, സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
റമസാൻ പ്രമാണിച്ചുള്ള തിരക്കു കൂടി കണക്കിലെടുത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കേരളമടക്കമുള്ള സെക്ടറുകളിലെ പ്രധാന കേന്ദ്രങ്ങൾക്കു പരിഗണന നൽകിയാകും സർവീസുകൾ ക്രമീകരിക്കുകയെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല