![](https://www.nrimalayalee.com/wp-content/uploads/2022/03/Bahrain-Israel-Health-Sector-Cooperation-.jpg)
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം ബന്ധപ്പെടുത്തുന്നതിന് വേണ്ടി ബഹ്റൈൻ-ഇസ്രായേൽ സഹകരണം മെച്ചപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇസ്രായേൽ ആരോഗ്യമന്ത്രി നിത്സാൻ ഹൊറോവിറ്റ്സും പ്രതിനിധി സംഘവും കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയിരുന്നു. അപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്.
നഴ്സുമാർക്ക് വളരെ നല്ല പരിശീലനം നൽകുക. മെഡിക്കൽ പ്രഫഷനുള്ള ലൈസൻസ് പരസ്പരം കെെമാറുക. ബഹ്റൈനിൽനിന്നുള്ള രോഗികളെ വിദഗ്ധ ചികിത്സക്ക് ഇസ്രായേലിലേക്ക് അയക്കുക തുടങ്ങിയ വിഷത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി ബഹ്റൈൻ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ചയായത്.
ആരോഗ്യ രംഗത്തെ ലക്ഷ്യങ്ങൾ നേടാൻ വേണ്ടി സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് എടുത്തുപറഞ്ഞു. ആരോഗ്യരംഗത്ത് ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ ഇരുവരുടേയും കൂടിക്കാഴ്ചയിൽ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വിശദീകരിച്ചു.
കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ഷെയ്ഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത് സെന്‍റർ എന്നിവയും സന്ദർശിക്കും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കഴിഞ്ഞ മാസം ബഹ്റെെൻ സന്ദർശിച്ചിരുന്നു. ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഇരു രാജ്യങ്ങളും അന്ന് ഒപ്പുവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല