1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2022

സ്വന്തം ലേഖകൻ: ഖത്തറിനെ അമേരിക്കയുടെ സുപ്രധാന നാറ്റോ-ഇതര സഖ്യ കക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഖത്തറിന് സുപ്രധാന നാറ്റോ-ഇതര സഖ്യകക്ഷിയെന്ന പ്രത്യേക പദവി നൽകി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ദോഹയും വാഷിങ്ടണും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പ്രധാന നാറ്റോ-ഇതര സഖ്യകക്ഷിയെന്ന പ്രത്യേക പദവി. ഖത്തറും യുഎസും തമ്മിലുള്ള സുദൃഢ ബന്ധത്തിന്റെ ശക്തമായ പ്രതീകമാണ് നാറ്റോ-ഇതര പദവിയെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് വെബ്‌സൈറ്റിൽ കുറിച്ചു. അടുത്തിടെയാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ജോ ബൈഡനും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്.

കുവൈത്ത്, ബഹ്‌റൈൻ രാജ്യങ്ങൾക്ക് ശേഷം അമേരിക്കയുടെ നാറ്റോ-ഇതര സഖ്യകക്ഷിയെന്ന പ്രത്യേക പദവി ലഭിക്കുന്ന ഗൾഫ് മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഖത്തർ. അതിവേഗ കയറ്റുമതി, യുഎസ് സൈനിക ഉപകരണങ്ങളുടേയും സാങ്കേതിക വിദ്യകളുടേയും ലഭ്യതയിൽ മുൻഗണന, സൗജന്യ യുദ്ധ സാമഗ്രികൾ, പരിശീലനങ്ങളിൽ സഹകരിക്കുന്നതിന് മുൻഗണന തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രത്യേക പദവിയിലൂടെ ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.