ഓരോ മാസവും എനര്‍ജി കമ്പനികള്‍ ഗ്യാസിനു നല്‍കുന്ന നിരക്കില്‍ 10 ശതമാനം വരെ കുറവുണ്ടാകുമ്പോഴും അതിന്റെ പ്രതിഫലനം ഉപഭോഗ്താക്കളുടെ ബില്ലുകളില്‍ കാണുന്നില്ലയെന്ന ഞെട്ടിക്കുന്ന വിവരം പുറത്തായിരിക്കുന്നു. ബ്രിട്ടനിലെ ബിഗ് സിക്സ് എനര്‍ജി കമ്പനികള്‍ക്കെതിരെ ആരോപണങ്ങള്‍ക്ക് ഒരിക്കലും കുറവുണ്ടായിട്ടില്ല എന്നിരിക്കെ ഇപ്പോള്‍ പുരത്തായിരിക്കുന്ന കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഉപഭോഗ്താക്കളെ പരമാവധി ചൂഷണം ചെയ്യുകയാണ് എനര്‍ജി കമ്പനികള്‍ എന്ന കാര്യത്തില്‍ സംശയമേ ഇല്ല. ICSA ഹേറന്‍ വിദഗ്തര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വിപണിയില്‍ ഇന്ധനവില തെര്മിന് 68 പെന്‍സില്‍ നിന്നും 62 പെന്‍സായി കുറഞ്ഞിട്ടുണ്ടെന്നാണ്. അതേസമയം പ്രകൃതി വാതകത്തോടു യൂറോപ്യന്‍ ജനങ്ങള്‍ക്കിടയില്‍ ആവശ്യക്കാര്‍ എറിയിട്ടുമുണ്ട്.
സാമ്പത്തിക ഞെരുക്കവും വരവ്-ചിലവ് കണക്കുകള്‍ തമ്മിലുള്ള അന്തരത്തിനുമോപ്പം ഇന്ധനവിലയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവും മൂലം ആഹാരം പാചകം ചെയ്തു കഴിക്കുക എന്ന കാര്യം ബ്രിട്ടീഷ് ജനതയ്ക്ക് അന്യമാകുകയാണ്. ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 224 പൌണ്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്, അതായത് 21 ശതമാനത്തിന്റെ ഭീമമായ വര്‍ദ്ധനവ്. അതേസമയം ഇപ്പോള്‍ ഇന്ധനവില കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നിട്ടും ഉയര്‍ത്തിയ നിരക്കുകളില്‍ എനര്‍ജി കമ്പനികള്‍ കുറവ് വരുത്തുന്നതിനെ പറ്റി ആലോചിക്കുന്നു കൂടിയില്ല എന്നതാണ് വാസ്തവം.
ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത വിപണിയില്‍ ഇന്ധന നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോഴും കമ്പനികളുടെ ലാഭത്തില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടുമില്ല. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ പ്രൈസ് താരതമ്യം ചെയ്യുന്ന വെബ്സൈറ്റായ uSwitch നടത്തിയ സര്‍വ്വേയില്‍ 37 ശതമാനം ഉപഭോഗ്താക്കളും തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ധന കമ്പനികള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെടുകയുണ്ടായി. വോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഗ്യാസ് നിരക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോഗ്താക്കളുടെ ഇന്ധന ബില്ലുകളിലും ഈ കുറവ് പ്രതീക്ഷിക്കാമെന്നുമാണ് വിദഗ്തരുറെ അഭിപ്രായം.
എന്നാല്‍ വരുന്ന 6 -12 മാസങ്ങളിലും ബില്ലുകളില്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് നിലവിലെ സാഹചര്യം നല്‍കുന്ന സൂചന. ഇതെന്തുകൊണ്ടാണെന്ന് മാത്രമാണ് കമ്പനികള്‍ ഇനി വ്യക്തമാക്കേണ്ടത്, ഇതുവരെ ഇന്ധന വില വര്‍ദ്ധനവിന് കാരണമായി ചൂണ്ടി കാണിച്ച ജപ്പാനിലെ നൂക്ലീയര്‍ അപകടവും, ഈജിപ്റ്റ്, ലിബിയ എന്നിവിടങ്ങളിലെ അഭ്യന്തര സംഘര്ഷവും ഏതാണ്ട് കെട്ടടങ്ങിയിട്ടുമുണ്ട്. എന്തായാലും എനര്‍ജി കമ്പനികളുടെ ആര്ത്തിക്ക് വിരാമമിട്ടില്ലെങ്കില്‍ ഈ വിന്ററും ബ്രിട്ടീഷ് ജനതയ്ക്ക് ദുരിതകാലമാകുമെന്നു ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല