1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2022

സ്വന്തം ലേഖകൻ: പോണിടെയില്‍ ശൈലിയിൽ പെൺകുട്ടികൾ മുടി കെട്ടുന്നതിനു ജപ്പാനിലെ വിദ്യാലയങ്ങളിൽ നിരോധനമെന്നു റിപ്പോർട്ട്. പോണിടെയില്‍ ശൈലിയിൽ മുടികെട്ടുന്നത് കഴുത്തിന്റെ പിൻഭാഗം കാണുന്നതിനും ആൺകുട്ടികൾക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ചില സ്കൂളുകൾ പരിഷ്കാരം നടപ്പിലാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായും രാജ്യാന്തര്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാർഥികൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമം വിമർശനങ്ങൾക്ക് വഴിവച്ചതിനെ തുടർന്ന് അടുത്തിടെ പിൻവലിച്ചിരുന്നു.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കരിനിയമങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്നത് ജപ്പാനിൽ പതിവാണെന്നും ഈ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു. വിദ്യാർഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്‌സ്, മുടി തുടങ്ങിയവയുടെ നിറം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങൾ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികൾ നിലനിൽക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.