1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2022
Workers walk towards the construction site of the Lusail stadium which will be build for the upcoming 2022 Fifa soccer World Cup during a stadium tour in Doha, Qatar, December 20, 2019. REUTERS/Kai Pfaffenbach – RC2XYD9VDZOB

സ്വന്തം ലേഖകൻ: സൗദി അറേബ്യയ്ക്കും കുവൈത്തിനും ഒമാനിനും പിന്നാലെ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ശക്തമാക്കി ഖത്തറും. സ്വകാര്യ മേഖലയിലെ ജോലികളില്‍ അനുയോജ്യമായവ കണ്ടെത്തി സ്വദേശികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആരംഭം കുറിച്ചതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി നാഷനല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമായ കവാദിര്‍ സിസ്റ്റം വഴി രാജ്യത്തെ പ്രധാന കമ്പനികളില്‍ 456 പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തിയതായി മന്ത്രാലയം ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു. ഖത്തര്‍ പൗരന്‍മാര്‍ക്കും ഖത്തരി സ്ത്രീകളുടെ മക്കള്‍ക്കുമായാണ് ഈ ജോലികള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഇതിനകം 900 സ്വദേശികള്‍ക്ക് വിവിധ മേഖലകളിലായി ജോലി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളിലായി 456 പുതിയ ജോലികള്‍ കവാദിര്‍ സിസ്റ്റത്തില്‍ ലഭ്യമാണ്. കമ്മ്യൂണിക്കേഷന്‍- ഇന്‍ഫര്‍മേഷന്‍ ടെക്‌നേളജി മേഖലയില്‍ 271ഉം സര്‍വീസ്, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളില്‍ 88ഉം ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് മേഖലകളില്‍ 55ഉം ഊര്‍ജ, വ്യവസായ മേഖലഖളില്‍ 28ഉം റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ 12ഉം ജോലികളാണ് ഉള്ളത്.

ഈ മേഖലകളില്‍ ജോലി ചെയ്യാന്‍ ആവശ്യമായ യോഗ്യതയും താല്‍പര്യവും ഉള്ളവര്‍ക്ക് മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. തൊഴില്‍ മേഖലകളിലെ സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രിതിയിലുള്ള പരാതികള്‍ ഉള്ളവര്‍ അക്കാര്യം മന്ത്രാലയത്തെ അറിയിക്കാവുന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ 114 ഖത്തരി പൗരന്‍മാര്‍ക്ക് മികച്ച സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നല്‍കാനായി. ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് മേഖലയിലാണ് കൂടുതല്‍ പേരെ ജോലിക്ക് നിയമിച്ചത്.

രാജ്യത്ത് സ്വകാര്യ മേഖലാ തൊഴിലുകളുടെ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനായി നാഷനല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമായ കവാദിറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. നേരത്തേ ഒരു സമയത്ത് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷ നല്‍കാന്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ മാറ്റം അനുസരിച്ച് ഒരേ സമയം അഞ്ച് തൊഴിലുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യതയ്ക്കും താല്‍പര്യത്തിനും നൈപുണ്യത്തിനും അനുസൃതമായ ജോലികള്‍ ഓരോരുത്തര്‍ക്കും കണ്ടെത്തി നല്‍കാനാവും വിധം പോര്‍ട്ടലിനെ നവീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ഒഴിവുള്ള തസ്തികകളും അപേക്ഷകരുടെ യോഗ്യതയും അല്‍ഗൊരിതത്തിന്റെ സഹായത്തോടെ പരസ്പരം ബന്ധപ്പെടുത്തി ഒരാള്‍ക്ക് ഏറ്റവും അനുയോജ്യമായ തൊഴില്‍ ഏതാണെന്ന് കണ്ടെത്താന്‍ നിലവില്‍ സംവിധാനമുണ്ട്.

ഇതനുസരിച്ച് ഓണ്‍ലൈനായി തന്നെ ശരിയായ ജോലി തെരഞ്ഞെടുത്ത് നല്‍കല്‍ സാധ്യമാവും. തൊഴിലന്വേഷകര്‍ക്ക് കമ്പോളത്തിന്റെ പുതിയ ആവശ്യകതയ്ക്കുനുസരിച്ചുള്ള നൈപുണ്യം ലഭ്യമാക്കുന്നതിനാവശ്യമായ സ്‌കില്‍ ട്രെയിനിംഗ് നല്‍കാനും ഇഇതുവഴി സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.