സ്വന്തം ലേഖകൻ: രാജ്യത്ത് 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സീന്‍ മാർച്ച് 16 മുതൽ നൽകി തുടങ്ങും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസുകളും നൽകി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 60 വയസ്സു പിന്നിട്ട എല്ലാവർക്കും ഇനി ബൂസ്റ്റർ ഡോസുകൾ എടുക്കാം.
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് കമ്പനി നിർമിച്ച കോർബെവാക്സ് വാക്സീനാണ് കുത്തിവയ്ക്കുക. കുട്ടികൾ സുരക്ഷിതരാണെങ്കില്‍ രാജ്യവും സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു. 12–13 നും 13–14 നും ഇടയില്‍ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ വാക്സീൻ നൽകുമെന്ന് ഞാൻ സന്തോഷത്തോടെ അറിയിക്കുകയാണ്.
കുട്ടികളുടെ കുടുംബാംഗങ്ങളും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും വാക്സീൻ എടുക്കണം– കേന്ദ്രമന്ത്രി വ്യക്തമാക്കി. 14 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സീൻ വിതരണം നേരത്തേ ആരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല