1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് വേണ്ടി കഴിഞ്ഞ വർഷം ലൈസൻസ് നൽകിയത് ഏഴ് ഏജൻസികൾക്ക്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടവ് ഓഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും വീട്ടുജോലിക്കരെ നിയമിക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് താമനസിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് വീട്ടുജോലിക്കാരെ നിയമിക്കാൻ വലിയ ബുദ്ധിമുട്ട് ആണ് നേരിട്ടിരുന്നത്. ഈ പ്രശ്നം ആണ് ഇതിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ ആവശ്യപ്പെട്ട് നിരവധി പേർ എത്തുന്നുണ്ട്. ഇത്തരത്തിലുള്ള ആവശ്യം പരിഗണിച്ചാണ് കൂടുതൽ ഏജൻസികൾക്ക് ലെെസൻസ് നൽകാൻ തീരുമാനിച്ചത്. പുതിയ നിയമ പ്രകാരം നിശ്ചിത ദിവസത്തേക്കോ നിശ്ചിത മാസത്തേക്കോ കരാർ അടിസ്ഥാനത്തിലോ ജീവനക്കാരെ ലഭിക്കും. വീട്ടുജോലിക്കാരെ ആവശ്യമുള്ളവർ ഏജൻസികളുമായി ബന്ധപ്പെടണം എന്ന് അധികൃതർ അറിയിച്ചു.

ഏജൻസി ലൈസൻസ് എടുക്കാതെ വീട്ടുജോലിക്കരെ പലസ്ഥാപനങ്ങളും കൊണ്ടുവരുന്നുണ്ട്. ഇതെല്ലാം നിയമ വിരുദ്ധമാണ്. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ലൈസൻസ് ഇല്ലാതെ വീട്ടുജോലിക്കാരെ നൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുക. ഇത്തരക്കാരെ കണ്ടെത്തുന്നതിന് വേണ്ടി സർക്കാർ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടായിരിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.