സ്വന്തം ലേഖകൻ: രാജ്യത്തെ ശവകുടീരങ്ങള്‍ നശിപ്പിക്കുന്നവരില്‍ നിന്നും സെമിത്തേരിയില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചിത്രം പകര്‍ത്തുന്നവരില്‍ നിന്നും 5000 ദിനാര്‍ വരെ പിഴ ഈടാക്കും. രാഷ്ട്രീയക്കാര്‍, അത്‌ലറ്റ്‌സുകള്‍, സെലിബ്രിറ്റികള്‍, മറ്റുള്ളവര്‍ എന്നിവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വലിയ ജനക്കൂട്ടം സെമിത്തേരിയില്‍ കയറുന്നത് മരിച്ചവരുടെ ബന്ധുക്കള്‍ക്കിടയില്‍ രോഷം ഉണ്ടാക്കിയതിനെ തുടര്‍ന്നാണിത്.
ഇത്തരത്തിലുള്ള സാഹചര്യത്തില്‍ മരിച്ചവര്‍ക്കും ശ്മശാനങ്ങള്‍ക്കും ബഹുമാനം നല്‍കാന്‍ സാധിക്കാതെ പോകും. ക്യാമറകള്‍ ഉപയോഗിച്ച് സെമിത്തേരികളില്‍ ഫോട്ടോ എടുക്കുന്നത് തടയാന്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
അനുച്ഛേദം 3 പറയുന്നത് അനുസരിച്ച്, ശവക്കുഴികള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല. ആര്‍ട്ടിക്കിള്‍ 8 അനുസരിച്ച്, മൃതദേഹം കൊണ്ടുപോകുമ്പോഴും കഴുകുമ്പോഴും വസ്ത്രം മാറുമ്പോഴും കുഴിച്ചിടുമ്പോഴും ഈ നിയമങ്ങള്‍ ആരെങ്കിലും ലംഘിച്ചാല്‍ 2,000 ദിനാറില്‍ കുറയാതെയോ 5,000 ദിനാറില്‍ അധികമോ പിഴ ഈടാക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല