1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2022

സ്വന്തം ലേഖകൻ: ‘മെയ്ഡ്’ എന്ന വാക്കിന് പകരം ‘ഡൊമസ്റ്റിക് വര്‍ക്കര്‍’ എന്ന വാക്കിന് അംഗീകാരം നല്‍കി കുവൈത്ത് പാര്‍ലമെന്റ്. ഇതു സംബന്ധിച്ച കരട് ബില്‍ ദേശീയ അസംബ്ലി പാര്‍ലമെന്റില്‍ ചൊവ്വാഴ്ച പാസാക്കി. ഇതിലൂടെ എല്ലാ കുവൈത്ത് നിയമങ്ങളും അന്തരാഷ്ട്ര മാനദണ്ഡങ്ങളുമായി പ്രത്യേകിച്ച് മനുഷ്യവകാശങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പുവരുത്തുനല്‍കുന്നു.

‘മെയ്ഡ്’ എന്ന വാക്കിന് ഇംഗ്ലീഷില്‍ ‘വീട്ടുവേലക്കാരി’ എന്നും ‘ഡൊമസ്റ്റിക് വര്‍ക്കര്‍’ എന്ന പദത്തിന് ‘ഗാര്‍ഹിക തൊഴിലാളി’ അല്ലെങ്കില്‍ ‘വീട്ടുജോലിക്കാരി’ എന്നുമാണ് അര്‍ഥമാക്കുന്നത്. പാര്‍ലമെന്റില്‍ ആകെ 33 എംപിമാരില്‍ 32 എംപിമാര്‍ കരട് ബില്‍ അംഗീകരിച്ചപ്പോള്‍ ഒരു എംപി മാത്രമാണ് എതിര്‍ത്തു നിന്നത്.

ഗാര്‍ഹിക തൊഴിലാളികളെ നിയന്ത്രിക്കുന്ന നിയമനിര്‍മ്മാണങ്ങളിലോ മറ്റ് നിയന്ത്രണങ്ങളിലോ ‘മെയ്ഡ്’ എന്ന പദത്തിന്റെ ഉപയോഗത്തില്‍ അന്താരാഷ്ട്ര മനുഷ്യവകാശ ഗ്രൂപ്പുകളും തൊഴില്‍ സംബന്ധമായ അധികാരികളും പ്രകടിപ്പിക്കുന്ന സംവരണം ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം നടത്തിയത്. മറ്റ് നിയമങ്ങളില്‍ ‘പ്രൈവറ്റ് മെയ്ഡി’ന് പകരം ‘പ്രൈവറ്റ് ഡൊമസ്റ്റിക് വര്‍ക്കര്‍’ എന്ന് മാറ്റണമെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.