സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈത്ത് വിട്ടത് 3.71 ലക്ഷത്തിലേറെ പ്രവാസികള്‍ എന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച 2018 മുതലുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018ല്‍ രണ്ട് കോടി എണ്‍പത്തി ഒന്‍പത് ലക്ഷത്തില്‍ കൂടുതല്‍ പ്രവാസികള്‍ കുവൈത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ആകുമ്പോഴേക്കും അവരുടെ എണ്ണം രണ്ടു കോടി അമ്പത്തി രണ്ട് കോടിയായി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഈ കാലയളവില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വലിയ തോതില്‍ കുറവുണ്ടായതായും സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 11 ശതമാനത്തിന്റെ കുറവാണ് സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായത്. 2018ല്‍ 1.08 ലക്ഷം പ്രവാസികളായിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, 2021 ആയപ്പോഴേക്കും അവരുടെ എണ്ണം 96,800 ആയി കുറഞ്ഞു.
2017ല്‍ മുതല്‍ രാജ്യത്തെ റിക്രൂട്ട്മെന്റ് സ്ഥാപനമായ സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വകാര്യ മേഖലയില്‍ 2018ല്‍ ഒരു കോടി അമ്പത്തി മൂന്ന് ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈത്തില്‍ ജോലി ചെയ്തിരുന്നെങ്കില്‍ മൂന്നു വര്‍ഷത്തിനു ശേഷം അവരുടെ എണ്ണം ഒരു കോടി 25 ലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.
കുവൈത്തിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സിവില്‍ സര്‍വീസ് കമ്മീഷന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും തീരുമാനം വരുംദിനങ്ങളില്‍ കുവൈത്ത് വിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ കാലയളവില്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. 2018ല്‍ 7.07 ലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്ത് 2021ല്‍ അത് 5.91 ലക്ഷമായി കുറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ മേഖലയിലെ ജീവനക്കാരിലും ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും 2020നു ശേഷം വലിയ കുറവുണ്ടായതായും വിലയിരുത്തപ്പെടുന്നു. പല സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയപ്പോള്‍ മറ്റുള്ളവ പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥിതിയുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണമായി നിര്‍ത്തിവച്ച് നടപടിയും ഇതിനു കാരണമായി.
60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യത ഇല്ലാത്തവരുടെ വിസ പുതുക്കി നല്‍കുന്നതിന് നിബന്ധനകള്‍ വച്ച തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനവും ആയിരക്കണക്കിന് പ്രവാസികളുടെ തിരിച്ചുപോക്കിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല