1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2022

സ്വന്തം ലേഖകൻ: യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. യൂറോപ്യൻ യൂണിയൻ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഉപകാരപ്പെടുന്ന വിധമാണ് പുതിയ ഇളവുകൾ. ഇന്നുമുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുവരുന്ന സാഹചര്യത്തിലാണ് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചത്.

പുതിയ ഇളവുകള്‍ പ്രകാരം ജി.സി.സി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഇനിമുതല്‍ ഇഹ്തിറാസ് പ്രീ അപ്രൂവല്‍ വേണ്ടതില്ല. അതാത് രാജ്യങ്ങളിലെ കോവിഡ് ഇമ്യൂണിറ്റി സ്റ്റാറ്റസ് ആപ്ലിക്കേഷന്‍ കാണിച്ചാല്‍ മതിയാകും. ഖത്തറിലെത്തിയ ശേഷം ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ‍് ചെയ്യണം. യാത്രക്കാര്‍ കോവിഡ് വാക്സിന്‍ എടുത്തവരായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇവര്‍ ഖത്തറിലേക്ക് വരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല.

എന്നാല്‍ ഖത്തറിലെത്തി 24 മണിക്കൂറിനകം റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്തണം. യാത്രക്ക് മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ ആന്‍റിജന്‍ പരിശോധന വേണ്ടതില്ല. യാത്ര പുറപ്പെടുന്ന രാജ്യം റെഡ് ഹെൽത്ത് മെഷ്വേർസ് പട്ടികയിൽ ഉൾപ്പെടുന്നില്ലെങ്കിൽ ആണ് ഇക്കാര്യങ്ങൾ ബാധകമാവുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.