സ്വന്തം ലേഖകൻ: ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യ കോവിഡ് വാക്സിന് ലഭ്യമാക്കി ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണു സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വകാര്യ മേഖലയില്‍ നിന്നും വാക്സീന് നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
അൽ ഖുവൈറിലെ സാഗർ പോളി ക്ലിനിക്, തെക്കൻ അസൈബിയിലെ അൽ മുസാൻ ഒയാസിസ് എന്നീ സ്ഥാപനങ്ങളിൽനിന്നുകൂടി സൗജന്യ ബൂസ്റ്റർ ഡോസെടുക്കാമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സൗജന്യ ബൂസ്റ്റർ ഡോസ് ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി.
ബദർ അൽ സമാ മെഡിക്കൽ ഗ്രൂപ് (എല്ലാ ബ്രാഞ്ചുകളിലും), റൂവിയിലെ ബോംബെ മെഡിക്കൽ കോംപ്ലക്സ്, അമിറാത്തിലെ അഡ്ലൈഫ് ഹോസ്പിറ്റൽ, സീബ് മാർക്കറ്റിലെ മെഡിക്കൽ കെയർ സെൻറർ എന്നിവിടങ്ങളിൽനിന്ന് സൗജന്യ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു.
സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ ലഭിക്കും. അതേസമയം, എന്നുമുതലാണ് വാക്സിൻ ലഭിക്കുക എന്നതിനെക്കുറിച്ച് അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല