സ്വന്തം ലേഖകൻ: അംഗീകൃത ലൈസൻസ് ഇല്ലാതെ വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം. ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.
വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കാൻ മാൻപവർ ഓഫിസുകളെ സമീപിക്കുമ്പോൾ ഓഫിസുകൾക്ക് അംഗീകൃത ലൈസൻസ് ഉണ്ടോയെന്നത് പരിശോധിക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. വ്യവസ്ഥകൾ ലംഘിച്ചു പ്രവർത്തിച്ച 24 റിക്രൂട്ട്‌മെന്റ് ഓഫിസുകൾ കഴിഞ്ഞ ദിവസം അധികൃതർ അടപ്പിച്ചിരുന്നു.
തൊഴിലാളികളുടെ ശമ്പളമടക്കമുള്ള കാര്യങ്ങളിൽ കമ്പനികൾ വീഴ്ച വരുത്തുരുതെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തൊഴിലാളികൾക്ക് ഭക്ഷണം, താമസം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം നൽക്കുന്നത് കമ്പനിയുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തിന്‍റെ നിയമങ്ങൾ പാലിക്കാൻ കമ്പനി തൊഴിലാളികൾക്കും ജീവനക്കാർക്കും കൃത്യമായ നിർദേശം നൽകണം. തൊഴിൽ ഇടങ്ങളിൽ സുരക്ഷ ഒരുക്കണം. കൂടാതെ ആക്രമണങ്ങളും മോഷണവും ഇല്ലാതെ ഇരിക്കാനും തടയാനും വേണ്ടി സ്ഥാപനങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും മന്ത്രാലയത്തിൻ്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല