സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം ബഹ്റൈന്‍. ആഗോള തലത്തൽ 21ാം സ്ഥാനമുണ്ട്. ജിസിസി രാജ്യങ്ങളിൽ യുഎഇ (24) രണ്ടാമതും സൗദി അറേബ്യ (25) മൂന്നാമതും കുവൈത്ത് (50) നാലാം സ്ഥാനത്തുമാണ്.
മൊത്ത ആഭ്യന്തര ഉൽപാദനം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം, പൊതുജനങ്ങളുടെ സഹകരണ മനോഭാവം, അഴിമതി എന്നീ 6 ഘടകങ്ങളെ അടിസ്ഥാനമാക്കി 149 രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ടനുസരിച്ച് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്.
2021 മുതൽക്കാണ് പട്ടിക പുറത്തുവിടുന്നത്. മോറിത്താനിയ, ജോർഡൻ, ലബനാൻ എന്നിവയാണ് ഏറ്റവും പിന്നിൽ. ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളൊന്നും സന്തോഷത്തിന്റെ കാര്യത്തിൽ ആദ്യ പത്തുസ്ഥാനങ്ങളിൽ വന്നില്ല. ഫിൻലാൻഡ്, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഐസ്ലൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലൻഡ്, ഓസ്ട്രിയ എന്നിവയാണ് ആദ്യ പത്തുസ്ഥാനങ്ങളിൽ.
സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് പൊതുവെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ആളോഹരി വരുമാനം, സാമൂഹിക പരിചരണം, ശരാശരി ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, കുറ്റകൃത്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കപ്പെട്ടത്. 136 ആണ് ഇന്ത്യയുടെ സ്ഥാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല