1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാത്ത ഉടമയ്ക്ക് നാല് ലക്ഷത്തോളം രൂപ പിഴ ഈടാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി). രാജ്യത്ത് സ്വകാര്യ ഖേലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ സ്വദേശി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇന്‍ഷുറന്‍സ് തൊഴിലുടമ നല്‍കിയിരിക്കണം.

തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ തൊഴിലുടമ ഓരോ ജീവനക്കാരനും 20,000 റിയാല്‍ (നാല് ലക്ഷത്തോളം രൂപ) പിഴ ചുമത്തും. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ഏതെങ്കിലും തൊഴിലാളികളുടെ കേസുകള്‍ കണ്ടെത്തുന്നതിനും അവരെ ഓണ്‍ലൈനില്‍ കൈകാര്യം ചെയ്യുന്നതിനുമായി ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സിലുമായി ഒരു സംയോജിത ബന്ധം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതില്‍ പരാജയപ്പെടുന്നത് തൊഴിലുടമയുടെ ലംഘനമായി കണക്കാകുകയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്യുമെന്ന് അല്‍ ഇക്തിസാദിയാ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എ വിഭാഗത്തില്‍പ്പെടുന്ന 51 ഓ അതിലധികമോ ജീവനക്കാരുള്ള നിയമലംഘനം നടത്തുന്ന കമ്പനികള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ഓരോ തൊഴിലാളിക്കും പരമാവധി 20,000 റിയാല്‍ പിഴ നല്‍കേണ്ടി വരും. 11 മുതല്‍ 50 തൊഴിലാളികള്‍ വരെ തൊഴിലാളികളുള്ള ബി കാറ്റഗറിയില്‍ ഓരോ തൊഴിലാളിക്കും 5,000 റിയാല്‍ വീതം നല്‍കണം. കാറ്റഗറി സിയില്‍ 10 അല്ലെങ്കില്‍ കുറവ് തൊഴിലാളികളുള്ള കമ്പനിയില്‍ തൊഴിലുടമ ഓരോ തൊഴിലാളിക്കും 2,000 റിയാല്‍ പിഴ നല്‍കേണ്ടി വരും.

സൗദിയില്‍ 10 മില്യണിലധികം (10,070,879) പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 6.5 മില്യണിലധികം (6,567,734) ആളുകള്‍ 1,500,020 സൗദി പൗരന്മാരുള്ള ജോലിക്കാരാണ്. 5,067,514 പ്രവാസികളും 2,146,090 സൗദി ആശ്രിതരും 1,357,055 പ്രവാസി ആശ്രിതരുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.