1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2022

സ്വന്തം ലേഖകൻ: ബഹ്റെെനിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കിക്കിട്ടാൻ കാലതാമസം വരുന്നതായി പരാതി ഉയരുന്നു. മൂന്ന് അല്ലെങ്കിൽ നാല് ദിവസത്തിനുള്ളൽ കിട്ടിയിരുന്ന പാസ്പോർട്ട് ആണ് ഇപ്പോൾ രണ്ടാഴ്ചയിലധികം വെെകി എത്തുന്നത്. അത്യാവശ്യമായി പാസ്പേർട്ട് പുതുക്കി കിട്ടേണ്ടവരാണ് ഇതുമൂലം പ്രയാസത്തിൽ ആയിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാസ്പേർട്ട് പ്രിന്റ് ചെയ്യുന്ന ഒരു യന്ത്രം തകരാറിൽ ആയതിനാൽ ആണ് ഈ പ്രശ്നം നേരിടുന്നത്. ഇപ്പോൾ പാസ്പേർട്ടുകൾ ഇന്ത്യയിൽ നിന്നാണ് പ്രിന്‍റ് ചെയ്യുന്നത്. എന്നിട്ടാണ് ബഹ്റെെനിൽ എത്തിക്കുന്നത്. ഇതാണ് പാസ്പേർട്ട് എത്താൻ കാലതാമസം എടുക്കുന്നത് എന്നാണ് അധിക‍ൃതർ പറയുന്നതെന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

വിസ പുതുക്കുമ്പോൾ പാസ്പേർട്ടിന്റെ മിനിമം കാലവധി ആറ് മാസം എങ്കിലും വേണം എന്നാണ് നിയമം. പല ആളുകളും വിസ പുതുക്കാൻ ദിവസം അടുത്തു വരുമ്പോൾ ആണ് പാസ്പോർട്ടിന്റെ തിയതി നോക്കുന്നത്. അല്ലെങ്കിൽ അടിയന്തരമായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് പാസ്പേർട്ട് പെട്ടെന്ന് ലഭിക്കാത്തത് വലിയ പ്രശ്നം ആകുന്നു. ഇത്തരത്തിൽ പാസ്പോർട്ട് കിട്ടാൻ വെെകുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകരും ശരിവെക്കുന്നു.

കഴിഞ്ഞ ആറ് മാസമായി ഈ പ്രശ്നം തുടങ്ങിയിട്ട്. ഏജൻസിയിൽ അപ്പോയിന്‍റ്മെന്‍റ് ലഭിക്കാൻ ചുരുങ്ങിയത് ഏഴ് ദിവസം വേണം. പ്രശ്നം പരിഹരിക്കാൻ അടിയന്തരമായ നടപടി വേണം എന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം. എന്നാൽ പാസ്പേർട്ട് വെെകുന്നതിൽ വലിയ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.