![](https://www.nrimalayalee.com/wp-content/uploads/2022/03/Oman-Ramzan-Working-Hours.jpg)
സ്വന്തം ലേഖകൻ: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകളിലെ റമസാന്‍ തൊഴില്‍ സമയം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി സമയം രാവില ഒൻപത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും.
അതേസമയം, സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാര്‍ക്ക് ദിവസവും ആറു മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കര്‍ ആയിരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യുഎഇയും മാർച്ച് ആദ്യം റംസാന് തൊഴില്‍സമയം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെയാണ് പ്രവര്‍ത്തനം. വെള്ളി ഉച്ചക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായും അവധിയായിരിക്കും.
ഷാര്‍ജയില്‍ വെള്ളി മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷം യുഎഇയിലെ ആദ്യ റംസാനാണ് വരുന്നത്. വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാകുന്ന ആദ്യ റംസാന് എന്ന പ്രത്യേകതയുമുണ്ട്. ഏപ്രില്‍ രണ്ട് മുതല്‍ നോമ്പ് തുടങ്ങുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല