സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നത് സെപ്തംബര്‍ മുതല്‍. അധ്യാപകര്‍, ശുചീകരണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍ എന്നിവരുടെ കുറവ് മൂലമാണ് സ്കൂളുകളുടെ പ്രവര്‍ത്തനം മുഴുവനായും പുനഃരാരംഭിക്കുന്നത് സെപ്തംബറിലേക്ക് നീട്ടിയത്.
സെപ്തംബര്‍ വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 % വീതം വിദ്യാര്‍ഥികള്‍ വീതം സ്കൂളില്‍ എത്തിച്ചാണ് പഠനം തുടരുക. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഏപ്രില്‍ 3 മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനഃരാരംഭിക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്.
2020 ഫെബ്രുവരി മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ആയിരുന്നു നടത്തിയത്. ഒറ്റയടിക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും ചില സ്കൂളുകളെ അലട്ടുന്നുണ്ട്. സെപ്തംബര്‍ മാസം ആകുമ്പോഴേയ്ക്കും പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല