1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2022

സ്വന്തം ലേഖകൻ: ബഹ്റൈനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കർമ സമിതി അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും മാസ്ക് ധരിക്കണം. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുമ്പോഴും ധരിക്കേണ്ടതാണ്. വ്യക്തികൾക്ക് ഇംഗിതമനുസരിച്ച് മാസ്ക് ധരിക്കാനും അവകാശമുണ്ട്.

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ആരോഗ്യ നടപടികൾ തുടർന്നും പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്നും ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അധികൃതർ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളുടെയും ഡാറ്റയുടെയും അവലോകനത്തെത്തുടർന്നാണ് പുതിയ തീരുമാനം.

മജ്‌ലിസ് ഒത്തുചേരലുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രമിക്കണം. അടച്ചിട്ട ഇടങ്ങളിൽ നടത്തുന്ന റമസൻ മജ്‍ലിസുകളിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കൽ പ്രോത്സാഹജനകമാണ്. പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും റമസാൻ മജ്‌ലിസുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷണത്തിന് ഡിസ്പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഉചിതം.

ഭക്ഷണം പങ്കിടുന്നതും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. ഡോർ ഹാൻഡിലുകൾ, ഡൈനിങ് ടേബിളുകൾ, ഇരിപ്പിടങ്ങൾ, കുളിമുറികൾ തുടങ്ങിയവയുടെ ഉപരിതലങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. ഹാൻഡ് സാനിറ്റൈസറുകൾ നൽകുകയും പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.