രാജ്യത്തെ പകുതിയിലേറെ പുരുഷന്മാരും ഭാര്യമാരെ വഞ്ചിക്കുന്നവരാണെന്ന് സര്‍വെ ഫലം തെളിയിക്കുന്നു. ഭാര്യമാര്‍ മാത്രമല്ല കാമുകിമാരും ഒന്നിച്ചു ജീവിക്കുന്നവരും വരെ ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നു. നാല്‍പ്പത്തിയേഴ് ശതമാനം ബ്രിട്ടീഷുകാരും തങ്ങളുടെ പങ്കാളികളെ വഞ്ചിക്കാറുണ്ടെന്ന് സമ്മതിച്ചപ്പോള്‍ 63 ശതമാനം പേര് പറഞ്ഞത് തങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ്. തങ്ങളോട് വിശ്വാസ വഞ്ചന കാണിച്ച പങ്കാളികളോട് ക്ഷമിക്കാന്‍ തയ്യാറാണെന്നാണ് 42 ശതമാനം ബ്രിട്ടീഷുകാരും പറയുന്നത്.
മനുഷ്യര്‍ എല്ലായപ്പോഴും പുതുമ തേടുന്നവരായതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് സെക്സ് വിദഗ്ധന്‍ സിസ്കി ഗ്രീന്‍ പറയുന്നു. ഭക്ഷണത്തിലും വസ്ത്രത്തിലും തേടുന്ന ഈ പുതുമയാണ് ബന്ധങ്ങളിലും മനുഷ്യന് തേടുന്നത്. എന്നാല്‍ മുപ്പത് ശതമാനം പേരും പങ്കാളി പ്രശസ്തയാണെങ്കില്‍ പങ്കാളിയെ വഞ്ചിക്കാന്‍ അനുവദിക്കുമെന്നാണ് പറയുന്നത്. ഇത്തരത്തില്‍ വഞ്ചിക്കാന്‍ ഏറ്റവും കൂടുതല്‍ പേര് അനുവദിക്കുന്ന ചേറില്‍ കോളിനെയാണ്. 21 ശതമാനം പേരാണ് തങ്ങളുടെ പങ്കാളി ചെറില്‍ ആണെങ്കില്‍ വഞ്ചിക്കുന്നത് കാര്യമാക്കില്ലെന്ന് പറഞ്ഞത്. 19 ശതമാനം പേര് എയ്ഞ്ജലീന ജോളിയെയും 13 ശതമാനം പേര് കെല്ലി ബ്രൂക്കിനെയും വഞ്ചിക്കാന്‍ അനുവദിക്കുന്ന പങ്കാളികളാണ്.
ഇരുപത്തിയഞ്ച് ശതമാനം പേരും പങ്കാളികളെ വഞ്ചിക്കുന്നത് മദ്യ ലഹരിയിലാണെന്ന് സമ്മതിക്കുന്നു. ഇരുപത് ശതമാനം പേര്‍ക്ക് പങ്കാളി തന്നെ വഞ്ചിച്ചുവെന്ന തോന്നലാണ് ഇതിന് പ്രേരണയാകുന്നത്. ലൈംഗികതയ്ക്ക് മറ്റൊരാളെ തേടിപ്പോകുന്നത് മാത്രമല്ല പങ്കാളി കാണിക്കുന്ന വഞ്ചനയെന്നും ചിലര്‍ വിശ്വസിക്കുന്നു. ലൈംഗിക കാര്യങ്ങളില്‍ മാത്രമല്ല വഞ്ചനയെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല