![](https://www.nrimalayalee.com/wp-content/uploads/2022/04/Saudi-Entertainment-Sector-Saudization.jpg)
സ്വന്തം ലേഖകൻ: വിനോദമേഖലയിലെ നിരവധി തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി പുറപ്പെടുവിച്ചു. മലയാളികൾ അടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ഇതോടെ തൊഴില്‍ പ്രതിസന്ധിയിലാകും.
രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സംഭാവനകൾ വർധിപ്പിക്കാനുമാണ് ഈ തീരുമാനമെന്ന് അൽ റാജ്ഹി പറഞ്ഞു. ബ്രാഞ്ച് മാനേജർ, ഡിപാർട്ട്‌മെന്റ് മാനേജർ, സൂപ്പർവൈസർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, അക്കൗണ്ടിങ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, സെയിൽസ് സ്‌പെഷ്യലിസ്റ്റ്, മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് എന്നീ മേഖലകളാണു സൗദിവൽകരിച്ചത്.
ശുചീകരണ തൊഴിലാളി, ലോഡിങ് ആൻഡ് അൺലോഡിങ് തൊഴിലാളി, ചില ഗെയിമുകളുടെ ഓപറേറ്റർമാർ എന്നീ വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രത്യേക പരിശീനം ആവശ്യമായ നിര്‍ദ്ദിഷ്ട ഗെയിം ഓപ്പറേറ്റര്‍ തസ്തികകളിലും നിബന്ധനകള്‍ക്ക് വിധേയമായി വിദേശികളെ അനുവദിക്കും. സ്വദേശികള്‍ക്കിടിയലെ തൊഴിലില്ലായ്മ നിരക്ക് കുറുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുപ്പത് മേഖലകളില്‍ കൂടി സ്വദേശില്‍വല്‍ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല