സ്വന്തം ലേഖകൻ: റംസാനോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട്, വിസ ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം മാറ്റി. രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടു വരെയാണ് മൂന്ന് കേന്ദ്രങ്ങളും പ്രവർത്തിക്കുക.
അതേസമയം, എമർജൻസി കോൺസുലർ സേവനങ്ങൾ ഏതു സമയത്തും എംബസി ലഭ്യമാക്കുമെന്ന് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ മേയ് രണ്ടു വരെയാണ് പുതുക്കിയ പ്രവർത്തന സമയം പ്രാബല്യത്തിലുണ്ടാവുക.
കുവൈത്ത് സിറ്റി അലി അൽ സാലിം സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, അബ്ബാസിയ ഒലീവ് ഹൈപ്പർ മാർക്കറ്റ് ബിൽഡിങ്, ഫഹാഹീൽ മക്ക സ്ട്രീറ്റിലെ അൽ അനൂസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളിലാണ് ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല