![](https://www.nrimalayalee.com/wp-content/uploads/2022/04/Ramzan-Gulf-Countries.jpg)
സ്വന്തം ലേഖകൻ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച (ഏപ്രിൽ2) റംസാൻ ആരംഭം. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും ശനിയാഴ്ച തന്നെയാണ് റംസാൻ ഒന്ന്. അതേസമയം, ഒമാനിൽ ഞായറാഴ്ചാണ് വ്രതാരംഭം.
ജനറൽ അതോറിറ്റി ഒാഫ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് (ഔഖാഫ്) ആണ് യുഎഇയിലെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സുദൈറിൽ മാസപ്പിറവി കണ്ടതിനാലാണ് സൗദിയിൽ ശനിയാഴ്ച റംസാൻ ഒന്നായത്.
ഇശാ നമസ്കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റു പള്ളികളിലും തറാവീഹ് നമസ്കാരം നടക്കും. ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം യുഎഇ ചന്ദ്രക്കല ദർശന കമ്മിറ്റി യോഗം ചേർന്നിരുന്നു.
അതേസമയം, ഒമാനില്‍ റംസാന്‍ വ്രതാരംഭം ഞായറാഴ്ച മുതലെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ശഅ്ബാന്‍ 29ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച റംസാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിന് മതകാര്യ മന്ത്രാലയത്തിന് കീഴില്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല