1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2022

സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്ത് ആറ് മാസത്തിലധികം താമസിച്ചാല്‍ പ്രവാസികളുടെ താമസസ്ഥലം നഷ്ടപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ജനറല്‍ ബ്രിഗ് ജെന്‍. താവ്ഹീദ് അല്‍- കണ്ടാരിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരിയ്ക്കിടെ പ്രവാസികള്‍ രാജ്യത്തിന് പുറത്ത് ആറ് മാസത്തിലധികം കുടുങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എന്നാല്‍, ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തിന് പുറത്ത് ആറ് മാസത്തിലധികം താമസിച്ചാല്‍ അവരുടെ താമസാനുമതി റദ്ദാക്കപ്പെടും.

അതേസമയം, 60 കഴിഞ്ഞ പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെും പട്ടിക ഇറക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് ദി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (156/2022) ഭരണപരമായ പുതിയ തീരുമാനം പുറപ്പെടുവിച്ചതായി അല്‍- അന്‍ബ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 60 നും അതില്‍ കൂടുതലുള്ള പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണമാണ് പുതിയ തീരുമാനത്തില്‍ ഇല്ലാതായത്.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റ് അംഗീകരിച്ചതും യോഗ്യതയുള്ളതുമായ എല്ലാ കമ്പനികള്‍ക്കും ഇത് ബാധകമാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റില്‍ നിന്ന് ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ യോഗ്യതയുള്ള അംഗീകൃത കമ്പനികളിലൊന്ന് നല്‍കുന്ന സമഗ്രവും പിന്‍വലിക്കാനാകാത്തതുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തൊഴിലാളിക്ക് ഉണ്ടായിരിക്കണമെന്ന് പുതിയ തീരുമാനത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.