ബെല്‍ഫാസ്‌ക്: ചങ്ങനാശ്ശേരി അതിരൂപതയുടെ ശതോത്തര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യു.കെ. സന്ദര്‍ശിക്കുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഒക്ടോബര്‍ 27ന് ആന്‍ട്രിമിലെത്തും.
ആന്‍ട്രിമിലെ മലയാളി കമ്മ്യൂണിറ്റി അഭിവന്ദ്യപിതാവിന് സ്‌നേഹോഷ്മളമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് സെന്റ് ജോസഫ് പള്ളിയില്‍ പിതാവ് ദിവ്യബലി അര്‍പ്പിക്കും.
സീറോ മലബാര്‍ ചാപ്പയിന്‍ ഫാ.ജോസഫ് കറുകയില്‍ സഹകാര്‍മ്മികത്വം വഹിക്കും. 21 ന് യു.കെയില്‍ എത്തിയ അഭിവന്ദ്യപിതാവ് ബെല്‍ഫാസ്റ്റിലും ഡെറിയിലും, ഡബ്ബിനിലും വിവിധ സ്വീകരണം പരിപാടികളിലും സണ്‍ഡേസ്‌കൂള്‍ വാര്‍ഷികത്തിലും പങ്കാളിയായി.
പള്ളിയുടെ വിലാസം:
ST.Joseph Church
56, Greystone Road, Antrim
BT411HD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല