1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള ബൈബിള്‍ സ്‌കൂള്‍ (O.V.B.S) ഒക്ടോബര്‍ 27ന് ആരംഭിക്കും. നാല് ദിവസം നീണ്ട് നില്‍ക്കുന്ന ക്ലാസുകള്‍ 30-ാം തിയതി സമാപിക്കും.

വിഥിന്‍ഷോ സെന്റ് എലിസബത്ത് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ രാവിലെ 9.30 മുതല്‍ 2.30 വരെയാണ് ക്ലാസുകള്‍. സമാപന ദിവസമായ 30-ാംതിയതി ഞായറാഴ്ച പ്രിന്‍സസ് റോഡിലെ ക്രയിസ്റ്റ് ചര്‍ച്ചിലാണ് ക്ലാസുകള്‍ നടക്കുക. അന്നേ ദിവസം രാവിലെ 9.30 ന് ഫാ. ഹാപ്പി ജേക്കബിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും.

ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പള്ളിയുടെ വെബ്‌സൈറ്റില്‍ നിന്നും റജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം.

പള്ളികളുടെ വിലാസങ്ങള്‍

1. ST. ELIZABETH CATHOLIC CHURCH
Lomond Road, Wythenshawe
M225JB

2. CHIRIST CHURCH
30, Darley Avenue,
Princess Road
M2022D

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.