![](https://www.nrimalayalee.com/wp-content/uploads/2020/01/One-Nation-One-Card-Ration-Card-4.jpg)
സ്വന്തം ലേഖകൻ: പ്രവാസികൾക്കു റേഷൻ കാർഡുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കാമെന്നു കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി. ആർ. അനിൽ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
അതിനിടെ ആധാര്‍ കാര്‍ഡ് റേഷൻ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി നീട്ടി. റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. 2022 ജൂൺ 30 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ 2022 മാർച്ച് 31 വരെയാണ് കാലാവധി നൽകിയിരുന്നത്. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനാണ് ആധാര്‍- റേഷൻ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചാണ് ഇതിനായി പ്രവർത്തിക്കുന്നത്. അർഹരായ ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളുമായി ആണ് ആധാർ ലിങ്ക് ചെയ്യേണ്ടത്.
റേഷൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് റേഷൻ കടകളിൽ നേരിട്ടെത്താം. ഇ-പോസ് മെഷീൻ വഴി എളുപ്പത്തിൽ ലിങ്കിങ് സാധ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇത് ചെയ്യാം. ഓൺലൈനായി സ്വയം ഇത് ചെയ്യാൻ ആകും. വീട്ടിലെ ഏതെങ്കിലും ഒരംഗം ആധാര്‍-റേഷൻ കാര്‍ഡുമായി ബന്ധിപ്പിച്ചിച്ചുണ്ടെങ്കിൽ ആണ് ഈ സേവനം ലഭിക്കുക. ഇതിനായി civilsupplieskerala.gov.in എന്ന സൈറ്റ് വഴി ലോഗിൻ ചെയ്യാം. സിറ്റിസൺ ലോഗിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം.
ഐഡി ഇല്ലെങ്കിൽ പുതിയ ഐഡി രൂപീകരിക്കാം. ലോഗിൻ ചെയ്ത് ആധാര്‍ എൻട്രി എന്ന മെനു തെരഞ്ഞെടുക്കുക. ആധാര്‍ സീഡ് ചെയ്യാത്ത പേര് തെരഞ്ഞെടുത്ത് അപ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാം. ആധാര്‍ കാര്‍ഡിൻെറ പകര്‍പ്പ് പിഡിഎഫ് ആക്കി അപ്‍ലോഡ് ചെയ്തതിന് ശേഷം സബ്‍മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യാം. താലൂക്ക് സപ്ലൈ ഓഫീസ് മുഖേനയും ലിങ്കിങ് സാധ്യമാണ്. ആധാര്‍, റേഷൻ കാര്‍ഡ് എന്നിവ ഹാജരാക്കി ഫോൺ നമ്പര്‍ നൽകിയാൽ റേഷൻ വിഹിതത്തെക്കുറിച്ചുള്ള വിവരങ്ങൾ എസ്എംഎസായും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല