1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍നിന്ന് അഞ്ചു വര്‍ഷത്തിനിടെ 13000 വിദേശികളെ ഒഴിവാക്കിയതായി സിവില്‍ സര്‍വീസ് കമ്മീഷന്‍. സ്വദേശിവത്കരണത്തിനയി ആരംഭിച്ച പ്രത്യേക പദ്ധതി വഴിയാണ് വിവിധവകുപ്പുകളില്‍ നിന്നും മന്ത്രാലയങ്ങളില്‍ നിന്നും ഇത്രയും പേരെ പിരിച്ചു വിട്ടത്.

2017 ല്‍ ആണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി പഞ്ചവത്സര കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചത്. ആ സമയത്ത് 79000 വിദേശികളാണ് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുത്തിരുന്നത്. 2022 ആഗസ്റ്റില്‍ പദ്ധതി അവസാനിക്കാനിരിക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദേശി സാന്നിധ്യം 66000 ആയി കുറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ 13000 വിദേശികള്‍ക്ക് ജോലി നഷ്ടമായി.

ആരോഗ്യമന്ത്രാലയത്തിലും വിദ്യാഭ്യാസമന്ത്രാലയത്തിലുമാണ് ഇപ്പോഴും വിദേശികള്‍ കൂടുതല്‍ ഉള്ളത്. മറ്റു മന്ത്രാലയങ്ങളും വകുപ്പുകളും സ്വദേശിവല്‍ക്കരണം ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വദേശിവത്കണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഓര്‍മപ്പെടുത്തിയിരുന്നു.

പ്രത്യേക ഇളവ് നല്‍കിയ തസ്തികകളില്‍ ഒഴികെ 2022 ആഗസ്റ്റ് 26നു മുന്‍പായി സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം എന്നാണു നിര്‍ദേശം. പഞ്ചവത്സരപദ്ധതി അവസാനിക്കുന്നതോടെ സ്വദേശി വല്‍ക്കരണത്തിനു പുതിയ നയം നടപ്പാക്കുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.