1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2022

സ്വന്തം ലേഖകൻ: കുവെെറ്റിലെ സർക്കാർ ആശുപത്രികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുമുള്ള കൊവിഡ് പെരുമാറ്റ ചട്ടം കുവൈത്ത് പരിഷ്കരിച്ചു. കുവെെറ്റ് ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സാഹചര്യം വലിയ രീതിയിൽ രാജ്യത്ത് മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി കുവെെറ്റ് രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് ചികിത്സക്കായി ഉപയോഗിക്കാവുന്ന മരുന്നുകളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.

കൊവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ ആശുപത്രികളിൽ എത്തുന്നവരുടേയും ത്രീവ്രപരിചരണവിഭാത്തിലെ രോഗികളുടെ എണ്ണവും കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രോട്ടോകോളുമായി കുവൈത്ത് എത്തിയിരിക്കുന്നത്. ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സക്കായി എത്തുന്നവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് പുതുക്കിയിരിക്കുന്നത്.

കൊവിഡ് രോഗികൾക്ക് വേണ്ടിയുള്ള പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒഴിവാക്കി. കൊവിഡിന് മുമ്പുള്ള കാത്തിരിപ്പ് കേന്ദ്രം എങ്ങനെയായിരുന്നു അതുപോലെ ആയിരിക്കും ഇനി. ചികിത്സക്കോ ആശുപത്രിയിൽ പ്രവേശിക്കുന്നതിനോ ഇനി കൊവിഡ് പ്രോട്ടോകോൾ പാലിക്കേണ്ട ആവശ്യം വരുന്നില്ല.

രോഗി കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതിയാകും. കൊവിഡ് രോഗിയുമായി സമ്പർക്കത്തിലാകുന്ന ആളുകൾക്ക് ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ പരിശോധിക്കുന്ന രീതി പൂർണ്ണമായും മാറ്റിയിട്ടുണ്ട്. കൂടാതെ കൊവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താവുന്ന 10 മരുന്നുകളുടെ പോരുവിരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.