1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈത്തിലെ തൊഴില്‍ വിപണി വിട്ടത് 27,200 പ്രവാസികളെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍, 1,479,545 വിദേശ തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് 1,452,344 വിദേശ തൊഴിലാളികളാണ് നിലവില്‍ വിപണിയിലുള്ളത്.

2021 ഡിസംബറില്‍ ഏകദേശം 451,000 ഈജിപ്തുകാര്‍ രാജ്യത്തെ പ്രാദേശിക തൊഴില്‍ വിപണിയില്‍ ജോലി ചെയ്തിരുന്നു. 437,000 ഇന്ത്യക്കാര്‍, 158,700 ബംഗ്ലാദേശികള്‍, 69,500 പാകിസ്ഥാനികള്‍, 64,300 ഫിലിപ്പിനോകള്‍, 63,300 സിറിയക്കാര്‍, 38,000 നേപ്പാളികള്‍, 25,500 ജോര്‍ദാനികള്‍, 20,000 ഇറാനികള്‍ രാജ്യത്ത് കഴിഞ്ഞ വര്‍ഷം ജോലി ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും 13,000 ത്തോളം പ്രവാസികളെ പിരിച്ചുവിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി. അഞ്ച് വര്‍ഷത്തെ പദ്ധതി പ്രകാരം നടപ്പാക്കിയ കുവൈത്ത് വത്കരണത്തെ (റെസല്യൂഷന്‍ നമ്പര്‍ 11/2017) തുടര്‍ന്ന് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 66,000 ആയി കുറഞ്ഞു.

കൂടാതെ, കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. 19 ശതമാനത്തോളം അതായത് 140,000 തൊഴിലാളികളുടെ കുറവാണ് രാജ്യത്ത് ഉണ്ടായത്. 2019 ല്‍ 731,370 ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടായിരുന്നത് 2021 ല്‍ 591,360 ആയി കുറഞ്ഞു. കോവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ മുതലാണ് രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുവൈത്തിലെ തൊഴില്‍ വിപണി വിട്ടുപോയത് മൂന്ന് ലക്ഷത്തിലേറെ പ്രവാസികളെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ (സിഎഎസ്) ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരമാണിത്.

കൂടാതെ, രാജ്യത്തെ പ്രവാസികളുടെ എണ്ണം 2018 ല്‍ 2,891,255 ല്‍ നിന്ന് 2021 ല്‍ 2,520,301 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 371,000 വിദേശികള്‍ എന്നന്നേക്കുമായി വിട്ടുപോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച പ്രവാസികളുടെ എണ്ണം 2018 ല്‍ 107,657 ആയിരുന്നത് 2021 ല്‍ 96,800 ആയി കുറഞ്ഞു. 2017 ല്‍ കുവൈത്ത് വത്കരണ തന്ത്രം സിവില്‍ സര്‍വീസ് കമ്മിഷന്‍ നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രവാസികളുടെ ഈ കൊഴിഞ്ഞുപോക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.