ഫാ. ടോമി അടാട്ട്: രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .രൂപതയിലെ റീജിയണൽ കോ ഓർഡിനേറ്റർസായ ബഹുമാനപെട്ട വൈദീകരുടെയും ബൈബിൾ അപ്പസ്റ്റോലറ്റ് കമ്മീഷൻ മെമ്പേഴ്സിന്റെയും സമ്മേളനത്തിൽവച്ചാണ് രൂപത അധ്യക്ഷൻ അറിയിച്ചത് . തുടർന്ന് നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ ,നാം ഓരോരുത്തരും സുവിശേഷമാകുവാനും സുവിശേഷകന്റെ വേല ചെയ്യാൻ വിളിക്കപെട്ടവരുമാണെന്ന് അഭിവന്ദ്യ പിതാവ് ഓർമിപ്പിക്കുകയും തദവസരത്തിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം നിർവഹിക്കുകയും ചെയ്തു.
യുവജന വചനപ്രഘോഷകർക്ക് പരിശീലനം കൊടുക്കാൻ അറിവും കഴിവും തീക്ഷ്ണതയുമുള്ള അൽമായ പ്രേഷിതരെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് Bible Resource Person’s Training Programme ആരംഭിക്കുന്നത് . സീറോ മലബാർ സഭയിലെ പ്രഥമ ദൈവശാസ്ത്ര പഠനകേന്ദ്രമായ, വടവാതൂർ സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തി ന്റെ (Paurastya Vidhyapitham, Vadavathoor ) സഹകരണത്തോടെ ഓൺലൈനിൽ നടത്തപ്പെടുന്ന ഈ ഒരു വർഷ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. Dr Sebastian Kuttianickal course director ആയും Dr John Pulinthanthu Course moderator ആയും പ്രവർത്തിക്കും.
ഈ കോഴ്സ് പൂർത്തിയാക്കിയവർ ആയിരിക്കും പിന്നീട് നമ്മുടെ യുവജനങ്ങളുടെ സഹകരണത്തോടെ കുട്ടികൾക്കുവേണ്ടി ആരംഭിക്കുന്ന ബൈബിൾ കോഴ്സിന് റീജിയണൽ തലത്തിൽ പരിശീലനം നൽകുന്നത്.
എല്ലാ മാസവും ഓൺലൈനായി നടത്തുന്ന ക്ലാസ്സുകളിലും ചർച്ചകളിലും പങ്കുചേർന്ന് വചനം പഠിക്കാനും, പ്രഘോഷിക്കാനും, പ്രഘോഷകരെ വാർത്തെടുക്കാനുമുള്ള അപ്പസ്തോലിക വിളി സ്വീകരിക്കുന്നവർ താഴെ കാണുന്ന ഫോം പൂരിപ്പിച്ചു റെജിസ്ട്രർ ചെയ്യൂക.
കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ റിസോഴ്സ് കോഓർഡിനേറ്റേഴ്സായ Sajan Sebastian (07735488623),
Murphy Thomas (07578649312)എന്നിവരുമായി ബന്ധപ്പെടുകയോ ബൈബിൾ അപ്പസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല